'ശുഭന്‍' പ്രയോഗം: എം വി ജയരാജന് സുപ്രീംകോടതി 4 മാസത്തെ തടവ് വിധിച്ചു
Jan 30, 2015, 11:37 IST
ഡെല്‍ഹി: (www.kvartha.com 30/01/2015) പൊതുനിരത്തിലെ യോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ കണ്ണൂരില്‍ നടത്തിയ യോഗത്തില്‍ ജഡ്ജിമാരെ ശുംഭന്മാരെന്ന് വിളിച്ച എം.വി ജയരാജന്‍ കുറ്റക്കാരനെന്ന് സുപ്രീംകോടതി. നാലുമാസത്തെ തടവ് ശിക്ഷയാണ് സുപ്രീംകോടതി വിധിച്ചത്.
സംഭവത്തില്‍ ഹൈക്കോടതി ജയരാജനെതിരെ സ്വമേധയാ കേസെടുത്ത് ശിക്ഷിച്ചിരുന്നു. ആറ് മാസം തടവും പിഴയും ആയിരുന്നു ഹൈക്കോടതിയുടെ ശിക്ഷ. ഇതിനെതിരെ ജയരാജന്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അതേസമയം കോടതി വിധി അംഗീകരിക്കുന്നുവെന്ന് ജയരാജന്‍ പ്രതികരിച്ചു.
പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് 2010 ജൂണ്‍ 26ന് കണ്ണൂരില്‍ ചേര്‍ന്ന യോഗത്തിലാണ് ജയരാജന്‍ വഴിയോര യോഗ നിരോധന ഉത്തരവിനെതിരെ ആഞ്ഞടിച്ചത്. കോടതിയലക്ഷ്യ നടപടി ആരംഭിച്ച ശേഷവും ജയരാജന്‍ തുടര്‍ച്ചയായി പത്രമാധ്യമങ്ങളിലൂടെ വിവാദ പരാമര്‍ശങ്ങളിലുറച്ചുനിന്ന് സംസാരിച്ചതിനെയും കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.

Also Read:
സ്വര്‍ണാഭരണം തിളക്കം കൂട്ടാനെന്ന വ്യാജേന തട്ടിപ്പ്; വീട്ടമ്മയുടെ ഒന്നേകാല്‍ പവന് സ്വര്‍ണം കവര്‍ന്നു

Keywords: Supreme Court sends MV Jayarajan jail, High Court of Kerala, Appeal, Judge, Kannur, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.