സുവ നിയമം: വെള്ളിയാഴ്ചക്കകം സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം

 


ഡെല്‍ഹി: കടല്‍ക്കൊല കേസില്‍ നാവികര്‍ക്കുമേല്‍ സുവ നിയമം ചുമത്തുന്ന കാര്യം സംബന്ധിച്ച് വെള്ളിയാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. അതേസമയം ഇതുസംബന്ധിച്ചുള്ള കാര്യം നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നാവികര്‍ക്ക് വധശിക്ഷ നല്‍കാന്‍ പാടില്ലെന്ന് ഇറ്റലി ഇന്ത്യയെ അറിയിച്ചിരുന്നു. നാവികരെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടിരുന്നു.

കടല്‍കൊള്ളക്കാരോ തീവ്രവാദികളോ അല്ലാത്തതിനാല്‍ സുവ പോലുള്ള കടുത്ത നടപടികള്‍ നാവികര്‍ക്കെതിരെ ചുമത്തരുതെന്നുമാണ് ഇറ്റലിയുടെ ആവശ്യം. നാവികരെ  വിട്ടയക്കണമെന്ന ഇറ്റലിയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

സുവ നിയമം: വെള്ളിയാഴ്ചക്കകം സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശംകേന്ദ്രത്തിന് അന്ത്യശാസനം നല്‍കിയ സുപ്രീംകോടതി വിധിയെ ഇറ്റാലിയന്‍ പ്രതിനിധി സ്‌റ്റെഫാന്‍ ഡി മിസ്തുര സ്വാഗതം ചെയ്തു. അതേസമയം കേസ് മാറ്റിവെച്ചതില്‍ ഇറ്റലി നിരാശ പ്രകടിപ്പിച്ചു.

സുവ നിയമത്തിലെ വധശിക്ഷ ഒഴിവാക്കിയ കാര്യം കേന്ദ്രം
സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇറ്റലിയുടെയും യൂറോപ്യന്‍ യൂണിയന്റെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് സുവ നിയമത്തിലെ വധശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ഗള്‍ഫിലേക്ക് പോകുന്നതിനിടയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് തിരിച്ചെത്തിയ യുവാവിനെ കാണാതായി

Keywords:  Supreme Court seeks explanation on Italian Marines from central government, New Delhi, Terrorists, Execution, Case, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia