SC Order | കുറ്റാരോപിതർക്കെതിരെ വ്യക്തമായ തെളിവില്ലാതെ കൂട്ടുപ്രതികൾ നടത്തുന്ന ജുഡീഷ്യൽ അല്ലാത്ത കുറ്റസമ്മതത്തിന് പ്രാധാന്യമില്ലെന്ന് സുപ്രീം കോടതി; കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു
May 28, 2022, 11:36 IST
ന്യൂഡെല്‍ഹി: (www.kvartha.com) കുറ്റാരോപിതർക്കെതിരെ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ കൂട്ടുപ്രതികൾ നടത്തിയതായി പറയുന്ന ജുഡീഷ്യൽ അല്ലാത്ത കുറ്റസമ്മതം അതിന്റെ പ്രാധാന്യം നഷ്‌ടപ്പെടുത്തുമെന്നും അത്തരം കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി.കമിതാക്കള്‍ സംശയാസ്പദമായി മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കുറ്റവാളിയാകാന്‍ സാധ്യതയില്ലെന്ന് ബോധ്യപ്പെടുന്നത് കൃത്യമായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം, അല്ലാതെ അവ്യക്തമായ ഊഹത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി കൊലക്കേസ് പ്രതികളെ വെറുതെ വിടാനും ഉത്തരവിട്ടു. വിചാരണകോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ശരിവച്ച ഛത്തീസ്ഗഡ് ഹൈകോടതിയുടെ വിധിയെ പ്രതി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
ജുഡീഷ്യല്‍ ഇതര കുറ്റസമ്മതം സ്ഥിരീകരിക്കാന്‍ നിര്‍ബന്ധിത സാഹചര്യങ്ങളുണ്ടെന്നും പ്രോസിക്യൂഷന്‍ തെളിവുകളും അത് ശരിവയ്ക്കുന്ന സാഹചര്യത്തില്‍ അത് ഉയര്‍ന്ന വിശ്വാസ്യതയുള്ളതായിരിക്കുമെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കുറ്റാരോപിതന്‍ തീര്‍ച്ചയായും കോടതിക്ക് മുന്നില്‍ കുറ്റക്കാരനായിരിക്കണമെന്നും കൃത്യമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കണം ശിക്ഷയെന്നും ബെഞ്ച് പറഞ്ഞു.
കേസ് ഇങ്ങനെ
കമിതാക്കളെ 1994 ഡിസംബറില്‍ കാണാതാവുകയും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അവരെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇവർ തമ്മില്‍ പ്രണയമായിരുന്നുവെങ്കിലും യുവതിയുടെ അച്ഛനും അമ്മാവനും എതിര്‍ത്തെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. മരിച്ചിട്ട് എട്ടോ പത്തോ ദിവസമായെന്നും മരണം ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും പോസ്റ്റ്മോര്‍ടം റിപോര്‍ടില്‍ പറയുന്നു.
പ്രോസിക്യൂഷന്‍ പറയുന്നതനുസരിച്ച് 1994 ഡിസംബര്‍ രണ്ടിന് പ്രതി ചന്ദര്‍പാല്‍, പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് മറ്റൊരു കൂട്ടുപ്രതിയുമായി ചേർന്ന് കൊലപ്പെടുത്തുകയും പിന്നീട് മറ്റ് രണ്ട് കൂട്ടുപ്രതികളുമായി ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തുകയും ആയിരുന്നുവെന്നാണ്.
എന്നാല്‍ കൊലപാതകക്കുറ്റത്തിന് വിചാരണകോടതി നാലുപേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും ബാക്കിയുള്ള മൂന്ന് പ്രതികളെ ഹൈകോടതി വെറുതെവിട്ടു. ഇപ്പോഴിതാ പ്രധാന പ്രതികളെയും സുപ്രീം കോടതി വിട്ടയച്ചിരിക്കുകയാണ്.

Keywords: Supreme Court says non judicial confession of co accused without concrete evidence is of no importance, National, News, Top-Headlines, Newdelhi, Supreme Court, Case, High Court,
Accuse. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.