SC Verdict | സുപ്രീം കോടതിയിൽ നിന്ന് ബാങ്ക് ജീവനക്കാർക്ക് വൻ തിരിച്ചടി! ഇനി ഇളവില്ല; വായ്പയ്ക്ക് നികുതി നൽകേണ്ടിവരും
May 9, 2024, 15:53 IST
ന്യൂഡെൽഹി: (KVARTHA) ബാങ്ക് ജീവനക്കാർക്ക് ലഭിക്കുന്ന വായ്പാ ഇളവ് സംബന്ധിച്ച് സുപ്രധാന വിധിയുമായി സുപ്രീം കോടതി. ബാങ്കുകൾ അവരുടെ ജീവനക്കാർക്ക് പലിശ രഹിത അല്ലെങ്കിൽ ഇളവ് നിരക്കിൽ നൽകുന്ന വായ്പകൾ 'ഫ്രിഞ്ച് ആനുകൂല്യങ്ങളായി' കണക്കാക്കുമെന്ന് സുപ്രീം കോടതി വിധിച്ചു. അതായത് അത്തരം വായ്പകൾ നികുതിയുടെ പരിധിയിൽ വരും. കോടതി വിധി ബാങ്കിൽ നിന്ന് വായ്പയെടുക്കുന്ന ബാങ്ക് ജീവനക്കാർക്ക് തിരിച്ചടിയാണ്. ഇനി വായ്പയ്ക്ക് നികുതി നൽകേണ്ടിവരും.
< !- START disable copy paste -->
ജീവനക്കാർക്ക് ശമ്പളത്തിന് പുറമെ ലഭിക്കുന്ന ആനുകൂല്യങ്ങളും അലവൻസുകളുമാണ് ഫ്രിഞ്ച് ആനുകൂല്യങ്ങൾ എന്നറിയപ്പെടുന്നത്. ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയോ അവരെ പ്രചോദിപ്പിക്കുന്നതിനോ ആണ് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നത്. ബാങ്ക് ജീവനക്കാർക്ക് അവരുടെ ശമ്പളത്തിന് പുറമെയാണ് വായ്പയുടെ കാര്യത്തിൽ ആനുകൂല്യങ്ങൾ നൽകുന്നതെന്നും അതിനാൽ ഇവ ഫ്രിഞ്ച് ആനുകൂല്യങ്ങളായി കണക്കാക്കുമെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
നിരവധി ബാങ്ക് സ്റ്റാഫ് യൂണിയനുകളും ഓഫീസർ അസോസിയേഷനുകളും നികുതി ചട്ടങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ച ശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. എസ്ബിഐയുടെ പലിശ നിരക്ക് മാനദണ്ഡമായി നിശ്ചയിക്കുന്നതിലൂടെ, എല്ലാ ബാങ്കുകൾക്കും ചിത്രം വ്യക്തമാകുമെന്നും അനാവശ്യ നിയമനടപടികൾ ഒഴിവാക്കുമെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ ഏറ്റവും വലുതും മുൻനിരയിലുള്ളതുമായ ബാങ്കാണ് എസ്ബിഐ, അതിനാൽ എസ്ബിഐയുടെ നിരക്ക് മാനദണ്ഡമാക്കുന്നത് ശരിയായ നടപടിയാണെന്നും കോടതി പറഞ്ഞു.
ബാങ്കുകൾ അവരുടെ ജീവനക്കാർക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നുണ്ട്. നികുതി വകുപ്പ് ഇത് ആദായമായി കണക്കാക്കി നികുതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബാങ്ക് ജീവനക്കാരുടെ സംഘടന കോടതിയിലെത്തിയത്. ഏതൊക്കെ വായ്പകളാണ് ഇളവ് ലഭിക്കുന്ന വായ്പകൾ എന്ന് എസ്ബിഐ നിശ്ചയിക്കുന്ന പലിശ നിരക്കിനെ അടിസ്ഥാനമാക്കി തീരുമാനിക്കും.

Keywords: News, Malayalam News, National News, SC Verdict, Supreme Court, bank employees, Supreme Court says interest-free loans given to bank employees taxable as 'fringe benefits'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.