SC Order | 'ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഏതൊക്കെയാണ്?' നിര്‍വചിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
Apr 11, 2023, 10:50 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗുരുതരമായ കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ ഏതൊക്കെയെന്ന് നിര്‍വചിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു.
ആദ്യം കേന്ദ്രം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അത് നിര്‍വചിക്കണം. ഇതിനുശേഷം ജൂലൈയില്‍ കേള്‍ക്കാം, ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിനിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28 ന് അഭിഭാഷകനായ അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഈ വിഷയത്തില്‍ നിയമ-നീതി മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിരുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ കുറ്റം ചുമത്തിയിട്ടുള്ളവരും വിചാരണ ആരംഭിച്ചവരുമായ എല്ലാവരെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയാന്‍ കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. നിയമ കമ്മീഷനും കോടതിയും നേരത്തെ ഉത്തരവിട്ടിട്ടും ഇക്കാര്യത്തില്‍ കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മീഷനും ഒന്നും ചെയ്തിട്ടില്ലെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2019ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച 539 എംപിമാരില്‍ 233 പേര്‍ക്കെതിരെയും (43%) ക്രിമിനല്‍ കേസുകളുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
Keywords: Delhi-News, National, National-News, News, New Delhi, Supreme Court, Central Government, Crime, Election, Notice, Criminal Case, Supreme Court Said Central Government Needs To Identify Which Crimes Fall Under The Category Of Serious Ones.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.