Judgment | എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; റദ്ദാക്കിയത് ഈ ഉത്തരവുകള്‍
● സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ അനുവദിക്കുന്ന ഉത്തരവ് റദ്ദാക്കി
● സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും റദ്ദാക്കി
● വിപരീതമായ വിധി പ്രസ്താവിച്ച് ജസ്റ്റിസ് ബിവി നാഗരത്ന
ന്യൂഡെല്‍ഹി: (KVARTHA) എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പിന്നാലെ സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ അനുവദിക്കുന്ന ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും റദ്ദാക്കി.
അതേസമയം, ചില സ്വകാര്യ ഭൂമികളില്‍ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് വിധി പറഞ്ഞത്. എന്നാല്‍ ചീഫ് ജസ്റ്റിസ് അടക്കം എട്ട് ജഡ്ജിമാരുടെ നിരീക്ഷണത്തിന് വിപരീതമായ വിധിയാണ് ജസ്റ്റിസ് ബിവി നാഗരത്ന പ്രസ്താവിച്ചത്.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും ബിവി നാഗരത്നയ്ക്കും പുറമേ ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സുധാംശു ദൂലിയ, ജെബി പാര്‍ദിവാല, മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍, സതീഷ് ചന്ദ്ര ശര്‍മ, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.
ചില പ്രത്യേക കേസുകളില്‍ സ്വകാര്യ സ്വത്തുക്കളില്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശവാദം ഉന്നയിക്കാമെങ്കിലും, എല്ലാ സ്വകാര്യ സ്വത്തുക്കളും അവരുടെ വിവേചനാധികാരത്തില്‍ പിടിച്ചെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വ്യക്തമാക്കി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 39 (ബി) പ്രകാരം വിശാല വിതരണത്തിനായി സംസ്ഥാനത്തിന് സ്വകാര്യ ഉടമസ്ഥതയിലുള്ള വിഭവങ്ങള്‍ ഏറ്റെടുക്കാന്‍ അനുവദിച്ച ജസ്റ്റിസ് കൃഷ്ണയ്യരുടെ മുന്‍ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് എടുത്തുകാട്ടുകയും ചെയ്തു.
#SupremeCourt #PublicGood #PrivateProperty #IndiaNews #LandRights #SCVerdict