യാക്കൂബ് മേമന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി; വധശിക്ഷ ജൂണ്‍ 30 ന്

 


ഡെല്‍ഹി: (www.kvartha.com 21.07.2015) 257 പേരുടെ മരണത്തിനിടയാക്കിയ 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്‍ വധശിക്ഷയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജുലൈ 30ന് വധശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

നേരത്തെ  മഹാരാഷ്ട്ര സര്‍ക്കാര്‍ മേമന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങളെല്ലാം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട്  മേമന്‍ നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. ഏപ്രില്‍ ഒമ്പതിനാണ് കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍  തിരുത്തല്‍ ഹര്‍ജിയുമായി മേമന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആ ഹര്‍ജിയും സുപ്രീംകോടതി ചൊവ്വാഴ്ച തള്ളുകയുണ്ടായി. ഇതോടെ 30 ന് തന്നെ ശിക്ഷ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശിക്ഷ നടപ്പാവുകയാണെങ്കില്‍ മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യ വധശിക്ഷയാവും മേമന്റേത്.

മുംബൈ സ്‌ഫോടന കേസില്‍ ഗൂഢാലോചന കുറ്റത്തിന് ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ച യാക്കൂബ് മേമനെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മേമന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് മുംബൈയിലെ തീവ്രവാദ വിരുദ്ധ കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. നാഗ്പൂര്‍ ജയിലില്‍ തൂക്കിലേറ്റുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. മാത്രമല്ല, മേമനെ തൂക്കിലേറ്റുന്നതിനുള്ള തീയതിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അംഗീകാരവും നല്‍കിയിരുന്നു.

അധോലോക നായകന്‍ ടൈഗര്‍ മേമന്‍ എന്നറിയപ്പെടുന്ന ഇബ്രാഹിം മുഷ്താഖ് മേമന്റെ സഹോദരനാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന യാക്കൂബ് മേമന്‍. 1993 മാര്‍ച്ച് 12ന് ബോംബെയിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സി.ബി.ഐ അന്വേഷിച്ച കേസിലെ മുഖ്യപ്രതിയായ ടൈഗര്‍ മേമന്‍ ഇപ്പോഴും ഒളിവിലാണ്.

യാക്കൂബ് മേമന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി; വധശിക്ഷ ജൂണ്‍ 30 ന്

Also Read:
പുഴയില്‍ കാണാതായ എസ് ഐയുടെ മൃതദേഹം കണ്ടെത്തി

Keywords:  Supreme Court rejects Yakub Memon's curative petition in 1993 Mumbai serial blasts case, New Delhi, Maharashtra, President, Mumbai, Terrorists, Bomb Blast, Injured, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia