വിവാഹം കഴിക്കാന്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി; ഹര്‍ജിക്കാര്‍ക്ക് ഹൈകോടതിയെ സമീപിക്കാം

 


ന്യൂഡെല്‍ഹി: (www.kvartha.com 02.08.2021) ഇരയെ വിവാഹം കഴിക്കാനായി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി നല്‍കിയ ഹര്‍ജിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. ഇതേ ആവശ്യം ഉന്നയിച്ച് കേസിലെ ഇര നല്‍കിയ ഹര്‍ജിയിലും ഇടപെടാന്‍ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയും എ എസ് ബോപണ്ണയും അടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. ഹര്‍ജിക്കാര്‍ക്ക് ഹൈകോടതിയെ സമീപിക്കാമെന്ന് ബെഞ്ച് അറിയിച്ചു.

വിവാഹം കഴിക്കാന്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി; ഹര്‍ജിക്കാര്‍ക്ക് ഹൈകോടതിയെ സമീപിക്കാം

വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റോബിന്‍ വടക്കുംചേരിയും കേസിലെ ഇരയുമാണ് ഹര്‍ജികള്‍ നല്‍കിയത്. കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയില്‍ റോബിന്‍ വടക്കുംചേരി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. റോബിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നും ഇതിനായി അദ്ദേഹത്തിനു രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്നും പെണ്‍കുട്ടിയും കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

വിവാഹം കഴിക്കണമെന്നത് തന്റെ സ്വന്തം തീരുമാനമാണെന്നും തനിക്കും കുഞ്ഞിനും റോബിന്‍ വടക്കുംചേരിയുടെ സംരക്ഷണയില്‍ കഴിയാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇരുവരുടെയും പ്രായം കോടതി ആരാഞ്ഞു. റോബിന് 45ഉം ഇരയ്ക്ക് 25ഉം ആണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷന്‍ അറിയിച്ചു. ഇതോടെ ഹൈകോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

Keywords:   Supreme court rejects Robbin Vadakkumchery's bail plea, New Delhi, News, Supreme Court of India, High Court of Kerala, Marriage, Molestation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia