SC | അരിക്കൊമ്പനെ മാറ്റാനുള്ള ഹൈകോടതി വിധിക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി; ഇടപെടേണ്ട വിഷയമാണെന്ന് തോന്നുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്
Apr 17, 2023, 13:46 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇടുക്കി ചിന്നക്കനാലില്‍ നാശം വിതക്കുന്ന അരിക്കൊമ്പനെ മാറ്റാനുള്ള ഹൈകോടതി വിധിക്കെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്നത് സംസ്ഥാന സര്‍കാര്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വിദഗ്ധ സമിതി തന്നെ ശുപാര്‍ശ ചെയ്തതിനാല്‍ ഇടപെടേണ്ട വിഷയമാണെന്ന് തോന്നുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈകോടതി ഇടപെടലിനെതിരെ സംസ്ഥാന സര്‍കാര്‍ നല്‍കിയ അപീലാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹൈകോടതി ഇടപെടല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈകോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സര്‍കാര്‍ അപീല്‍ നല്‍കിയത്.
1971ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. ഈ തീരുമാനത്തില്‍ ഹൈകോടതി ഇടപെട്ടത് തെറ്റാണെന്നും അപീലില്‍ ചൂണ്ടിക്കാട്ടുന്നു.
ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ ഏഴു പേരാണ് മരിച്ചത്. 2017ല്‍ മാത്രം 52 വീടുകളും കടകളും തകര്‍ത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് റേഷന്‍ കടകളും 22 വീടുകളും ആറ് കടകളും തകര്‍ത്തു. എന്നാല്‍, ഏഴു പേരെ കൊലപ്പെടുത്തിയത് പോലും കണക്കിലെടുക്കാന്‍ ഹൈകോടതി തയാറായില്ലെന്ന് അപീലില്‍ സംസ്ഥാന സര്‍കാര്‍ കുറ്റപ്പെടുത്തി.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള സംസ്ഥാന സര്‍കാറിന്റെ അവകാശം പോലും ഹൈകോടതി കണക്കിലെടുത്തില്ലെന്നും അപീലില്‍ പറയുന്നു. എല്ലാ വനപ്രദേശത്തിന്റെയും 20 മുതല്‍ 30 കിലോമീറ്ററിനുള്ളില്‍ ജനങ്ങള്‍ വസിക്കുന്നതിനാല്‍ മറ്റൊരു വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റുന്നത് പ്രായോഗികമല്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അരിക്കൊമ്പന്‍ കേസില്‍ സുപ്രീംകോടതിയില്‍ മൃഗസ്‌നേഹികളുടെ സംഘടന തടസ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. 'വാകിങ് ഐ ഫൗന്‍ഡേഷന്‍ ഫോര്‍ അനിമല്‍ അഡ്വകസി' എന്ന സംഘടനയാണ് അഭിഭാഷകന്‍ ജോണ്‍ മാത്യു വഴി ഹര്‍ജി ഫയല്‍ ചെയ്തത്.
ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍കാര്‍ നല്‍കുന്ന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് ഇതിലെ ആവശ്യം. സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ് ആകും സംഘടനക്കായി സുപ്രീംകോടതിയില്‍ ഹാജരാകുക.

Keywords: Supreme Court rejected petition against High Court order to transfer Arikompan, New Delhi, News, Politics, Appeal, Supreme Court, High Court, Arikompan. Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.