തു­ട­ര­ന്വേഷ­ണം ത­ട­യ­ണ­മെന്ന മ­ണി­യുടെ ആവശ്യം സുപ്രീംകോടതി ത­ള്ളി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തു­ട­ര­ന്വേഷ­ണം ത­ട­യ­ണ­മെന്ന മ­ണി­യുടെ ആവശ്യം സുപ്രീംകോടതി ത­ള്ളി
ന്യൂഡല്‍ഹി : ഇ­ടു­ക്കി­യിലെ രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാ­ക്കി കൊ­ല­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടെ­ന്ന വെ­ളി­പ്പെ­ടു­ത്ത­ലി­നെ തു­ടര്‍­ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടരന്വേഷണം തടയണമെന്ന സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ ആവശ്യം സുപ്രീംകോട­തി തി­ങ്ക­ളാഴ്ച തള്ളി.

അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളില്‍ തുടരന്വേഷണം പാടില്ലെ­ന്ന് മ­ണി­ക്ക് വേ­ണ്ടി ഹാ­ജരാ­യ മു­തിര്‍­ന്ന അ­ഭി­ഭാ­ഷ­ക­നാ­യ ഹ­രീ­ഷ് സാല്‍­വേ വാ­ദി­ച്ച­ു­വെ­ങ്കി­ലും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് കേസില്‍ ഇടപെടാനാകില്ലെന്ന നിരീക്ഷണത്തോടെയാ­ണ് മ­ണി­യുടെ ആവശ്യം കോടതി തള്ളിയത്.

പഴയ കേസുകളില്‍ തുടരന്വേഷണം തടയില്ലെന്നും മണക്കാട്ടെ വിവാദ പ്രസംഗത്തിന്റെ പേരില്‍ കേസെടുത്ത നടപടി ശരിയാണോ എന്ന് പിന്നീട് പരിഗണിക്കുമെന്നും അറിയിച്ച കോടതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അ­യച്ചു.സര്‍ക്കാര്‍ ഇ­തിന് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം.

അ­തേ സമ­യം മ­ണി­യു­ടേ­ത് വ്യത്യസ്ത­മായ കേസാണെന്നും അന്വേഷണം പൂര്‍ത്തിയായ കേസില്‍ പിന്നീട് വരുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷിക്കാന്‍ നിയമ തടസ്സമൊന്നുമില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാ­ദി­ച്ചു.

അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണി സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വീണ്ടും അടുത്ത മാസം 13 ന് വാദം കേള്‍ക്കും. ജസ്റ്റീസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ച­ത്.

Keywords:  New Delhi, National, Supreme Court of India 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia