തുടരന്വേഷണം തടയണമെന്ന മണിയുടെ ആവശ്യം സുപ്രീംകോടതി തള്ളി
Jul 23, 2012, 15:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി : ഇടുക്കിയിലെ രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടരന്വേഷണം തടയണമെന്ന സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച തള്ളി.
അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളില്‍ തുടരന്വേഷണം പാടില്ലെന്ന് മണിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേ വാദിച്ചുവെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് കേസില്‍ ഇടപെടാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് മണിയുടെ ആവശ്യം കോടതി തള്ളിയത്.
പഴയ കേസുകളില്‍ തുടരന്വേഷണം തടയില്ലെന്നും മണക്കാട്ടെ വിവാദ പ്രസംഗത്തിന്റെ പേരില്‍ കേസെടുത്ത നടപടി ശരിയാണോ എന്ന് പിന്നീട് പരിഗണിക്കുമെന്നും അറിയിച്ച കോടതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.സര്‍ക്കാര്‍ ഇതിന് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം.
അതേ സമയം മണിയുടേത് വ്യത്യസ്തമായ കേസാണെന്നും അന്വേഷണം പൂര്‍ത്തിയായ കേസില്‍ പിന്നീട് വരുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷിക്കാന്‍ നിയമ തടസ്സമൊന്നുമില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു.
അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണി സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വീണ്ടും അടുത്ത മാസം 13 ന് വാദം കേള്‍ക്കും. ജസ്റ്റീസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

Keywords: New Delhi, National, Supreme Court of India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.