നീറ്റ് ഓര്‍ഡിനന്‍സിന് സുപ്രീംകോടതിയുടെ സ്‌റ്റേ ഇല്ല

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 27.05.2016) കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 'നീറ്റ്' ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി.

ഓര്‍ഡിനന്‍സിനെതിരെ ആനന്ദ് റായ് എന്നയാള്‍ നല്‍കിയ പരാതിയാണ് കോടതി തള്ളിയത്. ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

മെഡിക്കല്‍, ഡെന്റല്‍ പ്രവേശത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ (നീറ്റ്)യില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ ഇളവു നല്‍കുന്ന ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇതില്‍ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. ജൂലൈ 24ന് നടക്കുന്ന രണ്ടാംഘട്ട പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ഒന്നാംഘട്ട പരീക്ഷ മെയ് ആദ്യം പൂര്‍ത്തിയാക്കിയിരുന്നു.
നീറ്റ് ഓര്‍ഡിനന്‍സിന് സുപ്രീംകോടതിയുടെ സ്‌റ്റേ ഇല്ല


Also Read:
ഉദിനൂരില്‍ ബി ജെ പി പ്രവര്‍ത്തകന്റെ ടയറുകള്‍ സൂക്ഷിച്ച ഷെഡ് തീവെച്ച് നശിപ്പിച്ചു; മൂന്നര ലക്ഷം രൂപയുടെ നഷ്ടം

Keywords:  Supreme Court refuses to stay NEET ordinance, New Delhi, Students, Complaint, President, Parents, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia