SWISS-TOWER 24/07/2023

രാജീവ്ഗാന്ധി വധക്കേസ്: പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം ഭരണഘടനാബെഞ്ചിന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 25.04.2014)  മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ചാവേര്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയ കേസില്‍  പ്രതികളെ തത്കാലം വിട്ടയക്കാനാകില്ലെന്ന് സുപ്രീംകോടതി.

കോടതി നേരത്തെ നിര്‍ദേശിച്ചതനുസരിച്ച് ഏഴ് പ്രതികളെ വിട്ടയക്കാന്‍  തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രതികളെ വിട്ടയക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

പ്രതികള്‍ രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കാലതാമസമുണ്ടായതിനാല്‍ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നീ മൂന്നു പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി ഇളവ് നല്‍കിയിരുന്നു.

 പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തില്‍  സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പ്രതികളെ വിട്ടയക്കാനുള്ള  തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയും കോടതി സ്‌റ്റേ നല്‍കുകയും ചെയ്തിരുന്നു.

തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം പരിഗണിക്കുന്നത് കേസിന്റെ സങ്കീര്‍ണത കണക്കിലെടുത്ത് കോടതി ഭരണഘടനാബഞ്ചിന് വിടുകയും ചെയ്തു. ഇത്രയും സങ്കീര്‍ണമായ പ്രശ്‌നം പരിഗണനയ്ക്ക് വരുന്നത് ഇതാദ്യമാണെന്നും അതിനാല്‍ അഞ്ചംഗ ഭരണഘടനാബഞ്ച് കേസ് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്.

തമിഴ്‌നാട്ടിലെ പെരുമ്പാവൂരില്‍ വെച്ചാണ് രാജീവ് ഗാന്ധി ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതുകൊണ്ട്   ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം. ഏഴ് വിഷയങ്ങളിലാണ് കോടതി ഭരണഘടനാ ബഞ്ചില്‍ നിന്നും വ്യക്തത തേടിയിരിക്കുന്നത്.

ഇതില്‍ പ്രധാനം ജീവപര്യന്തം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, 14 വര്‍ഷം എന്നാണോ അതോ ജീവിതാവസാനം വരെയാണോ  എന്നാണ്.  സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രതികളുടെ ശിക്ഷയില്‍ ഇളവ് നല്‍കി അവരെ മോചിപ്പിക്കാനുള്ള അധികാരമുണ്ട്.

രാജീവ്ഗാന്ധി വധക്കേസ്: പ്രതികളെ  വിട്ടയക്കാനുള്ള തീരുമാനം ഭരണഘടനാബെഞ്ചിന്കേന്ദ്രം ഇതിനെ എതിര്‍ക്കുന്നതിനാല്‍ ക്രിമിനല്‍ കേസുകളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ കൂടുതല്‍ അധികാരം.

ഇക്കാര്യത്തില്‍ ഒരേസമയം രണ്ട് സര്‍ക്കാരുകള്‍ക്കും അവകാശവാദം ഉന്നയിക്കാനാകുമോ തുടങ്ങിയ കാര്യങ്ങളിലാണ് സുപ്രീംകോടതി വ്യക്തത തേടിയിരിക്കുന്നത്.

സുപ്രീം കോടതി വധശിക്ഷയില്‍ ഇളവ് നല്‍കിയ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെയും നേരത്തെ വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ച നളിനി, ജീവപര്യന്ത്യം തടവുകാരായ റോബര്‍ട്ട് പയസ്, ജയചന്ദ്രന്‍, രവിചന്ദ്രന്‍ എന്നിവരെയും ജയില്‍മോചിതരാക്കാനാണ് ജയലളിത സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മോട്ടോര്‍ നികുതി വര്‍ധന ഉടന്‍ പിന്‍വലിക്കണം: പി. കരുണാകരന്‍
Keywords:  Supreme Court refers Rajiv Gandhi killers’ release case to Constitution Bench, New Delhi, Prime Minister, Justice, Stay order, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia