SC Verdict | അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് മടങ്ങാൻ അനുമതി; ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീം കോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി. ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അദ്ദേഹം സമർപിച്ച ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപോർട് കർണാടക പൊലീസിന് കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

SC Verdict | അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് മടങ്ങാൻ അനുമതി; ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീം കോടതി

കൊല്ലത്ത് ചികിത്സ തേടുന്നതിനും അനുമതിയുണ്ട്. മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് ഹർജിയിൽ മദനി കോടതിയെ അറിയിച്ചിരുന്നു. ക്രിയാറ്റിൻ വർധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപെടെ ചികിത്സ വേണ്ടിവരും. ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.

മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും സുരക്ഷാ ചിലവിനായി കർണാടക സർകാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നു. തുക താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ ജൂൺ 26 നാണ് കേരളത്തിലേക്ക് മഅ്ദനി വന്നത്. എന്നാൽ കൊച്ചിയിൽ വിമാനമിറങ്ങി റോഡ് മാർഗം പിതാവിനെ കാണാൻ അൻവാർശേരിയിലേക്ക് പുറപ്പെട്ട ഉടൻ ശാരീരിക അസ്വസ്ഥതകൾ മൂലം മഅ്ദനിക്ക് കൊച്ചിയിലെ ആശുപത്രിയിൽ കഴിയേണ്ടി വന്നു.

ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ പിന്നീട് പിതാവിനെ കാണാനാവാതെയാണ് ബെംഗ്ളൂരിലേക്ക് മടങ്ങിയത്. യാത്രമുടക്കാൻ കർണാടക സർകാർ വിചിത്രമായ നടപടികളാണ് സ്വീകരിച്ചതെന്ന് മഅ്ദനിയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. മഅ്ദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്നും കേസ് പരിഗണിച്ച സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script