പൗരത്വം തിരിച്ച് എടുക്കാനും നിയമത്തില്‍ വ്യവസ്ഥ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍; അസമിലും ത്രിപുരയിലും സംഭവിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സുപ്രീം കോടതി; ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിട്ടേക്കും
Jan 22, 2020, 20:07 IST
ന്യൂഡെല്‍ഹി: (www.kvartha.com 22/01/2020) പൗരത്വം തിരിച്ച് എടുക്കാനും നിയമത്തില്‍ വ്യവസ്ഥ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറല്‍ ഇക്കാര്യം വാദിച്ചത്.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അസമിലും, ത്രിപുരയിലും നടക്കുന്ന സംഭവവികാസങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഈ ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിനു വിടാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞപ്പോഴായിരുന്നു അഞ്ചംഗ ബെഞ്ചിനു വിടേണ്ട ആവശ്യമില്ലെന്നും പൗരത്വം തിരിച്ച് എടുക്കാനും നിയമത്തില്‍ വ്യവസ്ഥ ഉണ്ടെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചത്. ഹര്‍ജികളിന്മേല്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
അതേസമയം പൗരത്വ നിയമത്തിനെതിരെ സ്റ്റേ വിധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിനു വിട്ടേക്കുമെന്ന് തന്നെയാണ് സൂചന. ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
ഹര്‍ജികള്‍ ഉടനടി മറുപടി നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും എണ്‍പതിലധികം ഹര്‍ജികള്‍ നിലവിലുണ്ടെന്നും, അതിനാല്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നാലാഴ്ച സമയം അനുവദിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, India, National, Supreme Court of India, Supreme Court on CAA petitions: No stay for now, apex court

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.