വിവാഹപൂര്‍വ ലൈംഗിക ബന്ധത്തില്‍ നിന്ന് സ്ത്രീയും പുരുഷനും വിട്ടുനില്‍ക്കണം; നിരീക്ഷണവുമായി സുപ്രീം കോടതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് പരാമർശം നടത്തിയത്.
● വിവാഹത്തിന് മുൻപ് ആൺകുട്ടിയും പെൺകുട്ടിയും തികച്ചും അപരിചിതരാണെന്നും അതിനാൽ ആരെയും അന്ധമായി വിശ്വസിക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
● 2022-ൽ മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് കോടതിയുടെ നിരീക്ഷണം.
ന്യൂഡല്‍ഹി: (KVARTHA) വിവാഹത്തിന് മുന്‍പ് സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഈ പരാമര്‍ശം നടത്തിയത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയാല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ജാഗ്രത പാലിക്കണം
വിവാഹത്തിന് മുന്‍പ് സ്ത്രീയും പുരുഷനും അപരിചിതരാണ്. അപരിചിതരുമായി ഇടപെടുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധാലുക്കളായിരിക്കണം. വിവാഹത്തിന് മുന്‍പ് ആരും ആരെയും വിശ്വസിക്കില്ല. കര്‍ശനമായ ജീവിത സാഹചര്യത്തിലാണ് വളരുന്നതെങ്കില്‍ വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധത്തിനായി പോവില്ലെന്നും കോടതി നിരീക്ഷിച്ചു.
ഈ നിരീക്ഷണം പഴയ രീതിയായി തോന്നാം. എങ്കിലും വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധത്തിന് ആളുകള്‍ എങ്ങനെ വഴങ്ങുന്നുവെന്ന് മനസിലാക്കുന്നതില്‍ പരാജയമാണെന്നും കോടതി പറഞ്ഞു.
കേസിന്‍റെ പശ്ചാത്തലം
മാട്രിമോണി വഴി 2022-ലാണ് കേസിനാസ്പദമായ യുവതിയും യുവാവും പരിചയപ്പെടുന്നതും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തുന്നതും. പിന്നീട് യുവതി യുവാവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
വിദേശത്തുവെച്ചും ഇരുവരും കണ്ടുമുട്ടിയിരുന്നു. യുവതിയുടെ സമ്മതമില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: The Supreme Court advised caution in premarital physical relationships, stating that a man and a woman are strangers before marriage and should not trust anyone blindly.
#SupremeCourt #Premarital #JusticeBVNagarathna #IndiaLegal #MarriagePromise #SocialIssues #KVARTHA
