SC Verdict | മീഡിയ വണ്‍ ചാനലിനെതിരെയുള്ള വിലക്ക് സുപ്രീം കോടതി നീക്കി; നാലാഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഉത്തരവ്; സര്‍കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകള്‍ വിമര്‍ശിക്കുന്നത് ദേശവിരുദ്ധമല്ലെന്ന് ബെഞ്ച്

 


ന്യൂഡെല്‍ഹി: (www.kvartha.com) മീഡിയ വണ്‍ ചാനലിനെതിരെയുള്ള വിലക്ക് സുപ്രീം കോടതി നീക്കി. നാലാഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. സര്‍കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകള്‍ വിമര്‍ശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്ന് നിരീക്ഷിച്ച ബെഞ്ച് ഊര്‍ജസ്വലമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും വ്യക്തമാക്കി.

SC Verdict | മീഡിയ വണ്‍ ചാനലിനെതിരെയുള്ള വിലക്ക് സുപ്രീം കോടതി നീക്കി; നാലാഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഉത്തരവ്; സര്‍കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകള്‍ വിമര്‍ശിക്കുന്നത് ദേശവിരുദ്ധമല്ലെന്ന് ബെഞ്ച്

ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. ചാനലിന്റെ വിമര്‍ശനങ്ങളെ സര്‍കാര്‍ വിരുദ്ധമെന്ന് കാണാനാവില്ല. സര്‍കാരിനൊപ്പം എപ്പോഴും മാധ്യമങ്ങള്‍ നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്. സത്യം പറയുകയെന്നത് മാധ്യമ ധര്‍മമാണ്. കഠിനമായ വസ്തുതകള്‍ ജനങ്ങളെ അറിയേക്കണ്ടത് കടമയാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം ജനുവരി 31നായിരുന്നു മീഡിയ വണിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തടഞ്ഞത്. കേന്ദ്ര നടപടി ഹൈകോടതി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Keywords: New Delhi, National, News, Supreme Court, Ban,Channel, Government, Media, High Court, Top-Headlines, Supreme Court lifts ban on Media One channel.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia