Fitness Fees | ബസുകളുടെ ഫിറ്റ്‌നസ് ഫീസ് 1000 രൂപയില്‍നിന്ന് 13,500 ആക്കി ഉയര്‍ത്തിയത് മരവിപ്പിച്ചു; സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ഉയര്‍ന്ന ഫീസ് വാങ്ങേണ്ടതില്ലെന്ന് തീരുമാനം

 



ന്യൂഡെല്‍ഹി: (www.kvartha.com) ബസുകളുടെ ഫിറ്റ്‌നസ് ഫീസ് വര്‍ധിപ്പിച്ചത് മരവിപ്പിച്ചു. 15 വര്‍ഷത്തിലധികം പഴക്കമുള്ള റൂട് ബസുകളുടെ ഫിറ്റ്‌നസ് ഫീസ് 1000 രൂപയില്‍നിന്ന് 13,500 ആക്കി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ബസുടമകള്‍ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ പശ്ചാത്തലത്തിലാണ് നടപടി. 

പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍കാര്‍ ഫീസ് ഉയര്‍ത്തിയത്. എന്നാല്‍ തത്ക്കാലം ഉയര്‍ന്ന ഫീസ് വാങ്ങേണ്ടതില്ലെന്നും കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ 1000 രൂപ തന്നെ വാങ്ങിയാല്‍ മതിയെന്നുമാണ് തീരുമാനം.

Fitness Fees | ബസുകളുടെ ഫിറ്റ്‌നസ് ഫീസ് 1000 രൂപയില്‍നിന്ന് 13,500 ആക്കി ഉയര്‍ത്തിയത് മരവിപ്പിച്ചു; സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ഉയര്‍ന്ന ഫീസ് വാങ്ങേണ്ടതില്ലെന്ന് തീരുമാനം


സര്‍കാര്‍ തീരുമാനം കോടതി അംഗീകരിച്ചാല്‍ ശേഷിക്കുന്ന തുക ബസുടമകള്‍ അടയ്ക്കേണ്ടിവരുമെന്ന് മോടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച സത്യവാങ്മൂലം വാങ്ങിച്ചശേഷമാണ് ഇളവ് നല്‍കുന്നത്.

വിനോദസഞ്ചാരമേഖലയില്‍ സര്‍വീസ് നടത്തുന്ന കാരവനുകളുടെ മൂന്ന് മാസത്തെ നികുതിനിരക്ക് മോടോര്‍ വാഹന വകുപ്പ് 50 ശതമാനം കുറച്ചു. 1000 രൂപയില്‍നിന്ന് 500 ആവും. 2022 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യം ഉണ്ടായിരിക്കും. കാരവനുകള്‍ക്ക് ടൂറിസം വകുപ്പുമായുള്ള കരാറിന്റെ വിവരങ്ങള്‍ ടൂറിസം ഡയറക്ടര്‍ നല്‍കണം. കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റും ഗതാഗത-വാഹന വിഭാഗ രെജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. 

കാരവന്‍ ഓപറേറ്റര്‍മാര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തതിലൂടെ കേരളത്തിന്റെ കാരവന്‍ ടൂറിസം നയത്തിന് തുടക്കത്തില്‍ത്തന്നെ ശ്രദ്ധ നേടാനായെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Keywords:  News,National,India,New Delhi,bus,Transport,Business,Finance,Top-Headlines,Supreme Court of India, Supreme court freeze private bus fitness fees hike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia