SC Verdict | വിവാഹം, വിവാഹമോചനം അടക്കമുള്ളവയിൽ ലിംഗ - മത വ്യത്യാസങ്ങൾ കൂടാതെ നിഷ്പക്ഷമായ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി; നിയമസഭയുടെ പരിധിയിൽ വരുന്ന വിഷയമെന്ന് ന്യായാധിപന്മാർ
Mar 30, 2023, 09:34 IST
ന്യൂഡൽഹി: (www.kvartha.com) വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ജീവനാംശം തുടങ്ങിയ കാര്യങ്ങളിൽ ലിംഗത്തിന്റെയും മതത്തിന്റെയും വേർതിരിവില്ലാതെ നിഷ്പക്ഷമായതും ഏകീകൃതവുമായ നിയമം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ഈ വിഷയം നിയമസഭയുടെ പരിധിയിൽ വരുന്നതാണെന്നും അതിനാൽ ഹർജി പരിഗണിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിവാഹമോചനം, ദത്തെടുക്കൽ, സംരക്ഷണം, പിന്തുടർച്ചാവകാശം, അനന്തരാവകാശം, പരിപാലനം, വിവാഹപ്രായം, ജീവനാംശം എന്നീ കാര്യങ്ങളിൽ ഏകീകൃത നിയമങ്ങൾ നടപ്പിലാക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനികുമാർ ഉപാധ്യായയാണ് അഞ്ച് വ്യത്യസ്ത ഹർജികൾ സമർപിച്ചത്.
അതേസമയം, ഹർജികളെ എതിർത്ത് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. സമാനമായ നിയമങ്ങളെ സർക്കാർ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അത്തരം ഇടപെടൽ നിയമനിർമാണത്തിലൂടെ മാത്രമേ സാധ്യമാകൂവെന്നും വിഷയം നിയമസഭയുടെ അധികാരപരിധിയിൽ വരുന്നതാണെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. തുടർന്ന്, വിഷയം നിയമസഭയുടെ അധികാരപരിധിയിൽ വരുന്നതാണെന്നും പാർലമെന്റിനെ നിർബന്ധിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ബെഞ്ച് ഹർജി തള്ളുകയായിരുന്നു.
Keywords: Supreme Court Dismisses Pleas Seeking To Enact Religion, Gender-Neutral Uniform Laws, New Delhi, News, Supreme Court of India, Justice, Lawyer, National, Religion, Case, News, gender _Neutral uniform laws,new Delhi. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.