Supreme Court | രാഷ്ട്രപതിയെ അവഗണിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി
May 26, 2023, 16:44 IST
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ് ഘാടനം ചെയ്യുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ് ഘാടനം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെക്കൊണ്ട് നടത്തിക്കണമെന്ന് ലോക്സഭാ സെക്രടേറിയേറ്റിന് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ട് അഭിഭാഷകനായ ജസ്റ്റിസ് സിആര്‍ ജയസുകിന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.
ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, പിഎസ് നരസിംഹ എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആര്‍ടികിള്‍ 32 പ്രകാരം ഇത്തരം ഹര്‍ജികളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനപ്രകാരം രാഷ്ട്രപതിയാണ് ഉദ്ഘാടനം നടത്തേണ്ടതെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല.
'എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്തരം ഹര്‍ജികള്‍ നല്‍കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഇതൊന്നും പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ബാധ്യതയില്ല. ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പിഴയൊന്നും വിധിക്കാത്തതില്‍ കൃതജ്ഞതയുള്ളവരായിരിക്കുക' എന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന്‍ അനുമതി തേടിയെങ്കിലും കോടതി അനുവദിച്ചില്ല. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ചാല്‍, ഹൈകോടതിയെ സമീപിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുവാദം നല്‍കാതിരുന്നത്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ് ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്ത ലോക്‌സഭാ സെക്രടേറിയറ്റിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ഭരണഘടനയുടെ 79-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയാണ് രാജ്യത്തെ പ്രഥമപൗരന്‍. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാനും നിര്‍ത്തിവെക്കാനും അദ്ദേഹത്തിനാണ് അധികാരം. പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. എല്ലാ ഭരണനിര്‍വഹണ നടപടികളും രാഷ്ട്രപതിയുടെ പേരിലാണ്.
അതുകൊണ്ടുതന്നെ ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അപമാനകരവും ഭരണഘടനാ ലംഘനവുമാണെന്ന വാദം നിലനില്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭാ സെക്രടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന ഏകപക്ഷീയമാണെന്നും ശരിയായ രീതിയിലുള്ളതല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ് ഘാടന ചടങ്ങില്‍നിന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഒഴിവാക്കിയതില്‍ നിരവധിപേര്‍ പ്രതിഷേധം അറിയിച്ചിരുന്നു. രാഷ്ട്രപതിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ഉദ് ഘാടന ചടങ്ങു ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയടക്കമുള്ള 19 പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു. രാജ്യത്തിന്റെ പ്രഥമപൗരയുടെയും സാധാരണക്കാരന്റെയും അവസ്ഥ ഒന്നുതന്നെയാണെന്ന് സംവിധായകന്‍ രഞ്ജിത്തും ട്വിറ്ററില്‍ കുറിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28ന് 12ന് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. ലോക്‌സഭാ സ്പീകറുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിക്കുക.

Keywords: Supreme Court dismisses plea seeking inauguration of new Parliament building by President Murmu, New Delhi, News, Politics, Inauguration, Row, Supreme Court, Petition, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.