Intervention | ഡെല്‍ഹിയിലെ രൂക്ഷമായ വായുമലിനീകരണത്തില്‍ ഇടപെട്ട് സുപ്രീം കോടതി; ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല; പടക്കം പൊട്ടിക്കലും വില്‍പ്പനയും നിയന്ത്രിക്കാന്‍ ഉടന്‍ നടപടി വേണം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കേസ് പരിഗണിച്ചത് ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച്
● പടക്കം പൊട്ടിക്കല്‍ തുടര്‍ന്നാല്‍, ആരോഗ്യത്തോടെ ജീവിച്ചിരിക്കാനുള്ള പൗരന്‍മാരുടെ മൗലിക അവകാശത്തെ ബാധിക്കും
● നിരോധന സമയത്ത് ഒരു പടക്ക നിര്‍മാതാക്കളും പടക്കങ്ങള്‍ സംഭരിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം
ന്യൂഡെല്‍ഹി: (KVARTHA) തലസ്ഥാന നഗരിയില്‍ വായുമലിനീകരണം രൂക്ഷമായിരിക്കെ വിഷയത്തില്‍ ഇടപെട്ട് സുപ്രീം കോടതി. നഗരത്തിലെ പടക്കം പൊട്ടിക്കലും പടക്കങ്ങളുടെ വില്‍പ്പനയും നിയന്ത്രിക്കാന്‍ ഉടന്‍ നടപടി വേണമെന്ന് സുപ്രീം കോടതി ഡെല്‍ഹി പൊലീസിനോട് നിര്‍ദേശിച്ചു. വിഷയത്തില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ച കോടതി ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി.
ഡെല്‍ഹിയിലെ വായുമലിനീകരണ കേസ് പരിഗണിക്കുന്ന ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
'ഒരു മതവും മലിനീകരണം സൃഷ്ടിക്കുന്ന നടപടികള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ നിലയ്ക്ക് പടക്കം പൊട്ടിക്കല്‍ തുടര്‍ന്നാല്‍, ആരോഗ്യത്തോടെ ജീവിച്ചിരിക്കാനുള്ള പൗരന്‍മാരുടെ മൗലിക അവകാശത്തെ അത് ബാധിക്കും' - എന്ന് കോടതി വിലയിരുത്തി.
ദീപാവലിക്ക് മുമ്പ് പ്രഖ്യാപിക്കുന്ന പടക്ക നിരോധനം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ കോടതി ഡെല്‍ഹി സര്‍ക്കാരിനും ഡെല്‍ഹി പൊലീസിനും കഴിഞ്ഞയാഴ്ച നോട്ടിസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ തിങ്കളാഴ്ച വാദം കേട്ടത്.
വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ഡെല്‍ഹി പൊലീസ് മേധാവി സത്യവാങ് മൂലം സമര്‍പ്പിച്ചെങ്കിലും, പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് കോടതി നിരീക്ഷിച്ചു. പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നത് പൊലീസ് ഗൗരവമായി എടുത്തിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. പടക്കം പൊട്ടിക്കല്‍ നിരോധന സമയത്ത്, ഒരു പടക്ക നിര്‍മാതാക്കളും പടക്കങ്ങള്‍ സംഭരിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു.
#DelhiPollution, #SupremeCourt, #FirecrackerBan, #AirQuality, #PublicHealth, #EnvironmentalJustice
