ഡൽഹി പോലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; മെട്രോ സ്റ്റേഷൻ അടയ്ക്കരുത്, ഇന്റർനെറ്റ് നിരോധനം പാടില്ലെന്ന് നിർദേശം, കേന്ദ്രത്തോട് റിപ്പോർട്ട് തേടി

 
Supreme Court pulls up Delhi Police over metro closures and internet ban during protests; seeks report from Centre and DMRC

Photo Credit: X/ Supreme Court Of India

ADVERTISEMENT

● നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണമെന്ന് നിർദേശം
● ഇന്റർനെറ്റ് നിരോധനം പാടില്ലെന്നും പൊതുജനങ്ങളുടെ സഞ്ചാരം തടയരുതെന്നും കോടതി
● ‘സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ല’
● ജീവരക്ഷയും സ്വാതന്ത്ര്യവും പൗരനായാലും പൊലീസിനായാലും ഒരുപോലെ പ്രധാനമാണ്
● തെരുവിൽ നിന്ന എല്ലാവരെയും കസ്റ്റഡിയിലെടുത്തതിൽ പൊലീസ് വിശദീകരണം നൽകണം

ന്യൂഡൽഹി: (KVARTHA) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ കോക്റോച്ച് ജനത പാർട്ടി ആഹ്വാനം ചെയ്ത മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സ്വീകരിച്ച നടപടികളെ വിമർശിച്ച് സുപ്രീംകോടതി.

ഡെൽഹി മെട്രോ സ്റ്റേഷനുകൾ അടച്ച നടപടിയെ വിമർശിച്ച സുപ്രീംകോടതി, സാഹചര്യമനുസരിച്ച് മെട്രോ, റെയിൽ സർവീസുകൾ നിയന്ത്രിക്കാമെന്നും ഒരുകാരണവശാലും പൂർണമായി നിരോധിക്കരുതെന്നും നിർദേശം നൽകി.

Aster_MIMS

നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ (യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, നിയമവ്യവസ്ഥ പൂർണ്ണമായി തകരാറിലാകുന്ന ഘട്ടത്തിൽ മാത്രമേ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാറുള്ളൂ) മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം. ഇന്റർനെറ്റ് നിരോധനം പാടില്ല. സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പോലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ജീവരക്ഷയും സ്വാതന്ത്ര്യവും പ്രധാനം

ജീവരക്ഷയും സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമാണ്. അത് പൗരനായാലും പോലീസ് ഓഫീസറായാലും ഒരുപോലെയാണ്. തെരുവിൽ നിന്ന എല്ലാവരെയും കസ്റ്റഡിയിൽ എടുത്ത സ്ഥിതിയുണ്ടായി.

പൊതുജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണം. നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം. ആളുകളെ കസ്റ്റഡിയിലെടുക്കേണ്ടി വന്ന സാഹചര്യവും അതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

റിപ്പോർട്ട് തേടി സുപ്രീംകോടതി

സംഭവങ്ങളിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോട് സുപ്രീംകോടതി റിപ്പോർട്ട് തേടി.

ഒപ്പം ക്രമസമാധാനം നിയന്ത്രിച്ച ഡൽഹി പോലീസിനോടും മെട്രോ അടച്ച ഡിഎംആർസിയോടും സുപ്രീംകോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Supreme Court pulled up Delhi Police over metro curbs and internet bans.

#Kvartha #DelhiProtest #SupremeCourt #DelhiPolice #DelhiMetro #DMRC #GyaneshKumar #NationalNews #MalayalamNews #SobhaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia