മതവിശ്വാസിയായതിന്റെ പേരില്‍ ഒരാളെ തീവ്രവാദിയായി ചിത്രീകരിക്കരുത്: സുപ്രീം കോടതി
Sep 27, 2012, 11:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ഒരു മതത്തില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ ഒരാളെ തീവ്രവാദിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി. ഇതിനായി ഉന്നത ഉദ്യോഗസ്ഥര്‍ നിയമം ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
എവിടേയെങ്കിലും ഒരു മുസ്ലീമിന്റെ പേര് കണ്ടാല്‍ അയാള്‍ തീവ്രവാദിയാണെന്ന് കരുതുന്നത് ന്യായീകരിക്കാനാവില്ല എച്ച്.എല്‍ ദത്തും സി.കെ പ്രസാദും അടങ്ങിയ ബഞ്ച് വ്യക്തമാക്കി. നിരപരാധികളെ മതത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
1994ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ജഗന്നാഥ പുരി യാത്രയോടനുബന്ധിച്ച് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പദ്ധതിയിട്ടെന്ന കുറ്റത്തിന് ടാഡ കോടതി ശിക്ഷവിധിച്ച 11 പേരെ കുറ്റവിമുക്തരാക്കികൊണ്ട് നടത്തിയ ഉത്തരവിലാണ് സുപ്രീം കോടതി ഈ സുപ്രധാന പരാമര്‍ശം നടത്തിയത്.
ശിക്ഷ ഉയര്‍ത്തണമെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം. ടാഡ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എസ് പിയുടെ അനുമതി വേണമെന്ന നിബന്ധന പോലും കേസില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
SUMMERY: New Delhi: Empathising with the 'My name is Khan but I am not a terrorist' lament, the Supreme Court today said law cannot be abused to harass any person owning to his religion and acquitted 11 people, held guilty of terrorism in Gujarat.
Keywords: Supreme Court of India, Religion, Terrorist, Abuse, Harass
എവിടേയെങ്കിലും ഒരു മുസ്ലീമിന്റെ പേര് കണ്ടാല്‍ അയാള്‍ തീവ്രവാദിയാണെന്ന് കരുതുന്നത് ന്യായീകരിക്കാനാവില്ല എച്ച്.എല്‍ ദത്തും സി.കെ പ്രസാദും അടങ്ങിയ ബഞ്ച് വ്യക്തമാക്കി. നിരപരാധികളെ മതത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
1994ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ജഗന്നാഥ പുരി യാത്രയോടനുബന്ധിച്ച് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പദ്ധതിയിട്ടെന്ന കുറ്റത്തിന് ടാഡ കോടതി ശിക്ഷവിധിച്ച 11 പേരെ കുറ്റവിമുക്തരാക്കികൊണ്ട് നടത്തിയ ഉത്തരവിലാണ് സുപ്രീം കോടതി ഈ സുപ്രധാന പരാമര്‍ശം നടത്തിയത്.
ശിക്ഷ ഉയര്‍ത്തണമെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം. ടാഡ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എസ് പിയുടെ അനുമതി വേണമെന്ന നിബന്ധന പോലും കേസില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
Keywords: Supreme Court of India, Religion, Terrorist, Abuse, Harass

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.