ആധാരം റദ്ദാക്കിയത് മറച്ചുവച്ച് സ്ഥല വില്‍പന നടത്തിയതായി പരാതി; സുനില്‍ ഗോപി അറസ്റ്റില്‍

 



ചെന്നൈ: (www.kvartha.com 21.03.2022) ഭൂമിയിടപാട് കേസില്‍ കോയമ്പതൂരില്‍ മലയാളി പിടിയില്‍. നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപിയാണ് അറസ്റ്റിലായത്. ആധാരം റദ്ദാക്കിയത് മറച്ചുവച്ച് സ്ഥല വില്‍പന നടത്തി 97 ലക്ഷം തട്ടിയെന്ന കേസില്‍ കോയമ്പതൂര്‍ ക്രൈം ക്രൈം ബ്രാഞ്ച് പൊലീസാണ് സുനിലിനെ അറസ്റ്റ് ചെയ്തത്. 

കോടതി വില്‍പന അസാധുവാക്കിയ ഭൂമി, ആ വിവരം മറച്ചുവച്ച് വില്‍ക്കാന്‍ ശ്രമിച്ച് കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരിച്ചു തന്നില്ലെന്ന ജിഎന്‍ മില്‍സിലെ ഗിരിധരന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സുനില്‍ നേരത്തെ നവക്കരയിലെ മറ്റൊരാളുടെ 4.52 ഏകര്‍ ഭൂമി വാങ്ങിയിരുന്നു. ഭൂമിയുടെ രെജിസ്‌ട്രേഷന്‍ അസാധുവാണെന്ന് കോടതി അറിയിച്ചു. ഇത് മറച്ചുവച്ചു സുനില്‍ ഗിരിധരന് ഭൂമി വില്‍ക്കാന്‍ 97 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെന്നാണ് പരാതി. 

ആധാരം റദ്ദാക്കിയത് മറച്ചുവച്ച് സ്ഥല വില്‍പന നടത്തിയതായി പരാതി; സുനില്‍ ഗോപി അറസ്റ്റില്‍


രെജിസ്‌ട്രേഷന്‍ സമയത്താണ് വഞ്ചിക്കപ്പെട്ട കാര്യം ഗിരിധരന്‍ അറിയുന്നത്. രേഖകള്‍ സുനില്‍ ഗോപിയുടെ പേരിലല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഡ്വാന്‍സ് തുക തിരിച്ചുചോദിച്ചപ്പോള്‍ നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഗിരിധരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

സുനില്‍ ഗോപിയടക്കം മൂന്നു പേരുടെ അകൗണ്ടിലാണ് അഡ്വാന്‍സ് തുക നിക്ഷേപിച്ചത്. ഇവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. വഞ്ചനാകുറ്റത്തിന് അറസ്റ്റ് ചെയ്ത സുനില്‍ ഗോപിയെ റിമാന്‍ഡ് ചെയ്തു.

Keywords:  News, National, India, Chennai, Fraud, Case, Land Issue, Crime Branch, Arrested, Sunil Gopi arrested in land fraud case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia