സുനന്ദയുമായി ദാമ്പത്യേതര പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി തരൂരിന്റെ വെളിപ്പെടുത്തല്‍

 


ഡെല്‍ഹി: (www.kvartha.com 20.01.2015) സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡെല്‍ഹി പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ തങ്ങളുടെ ജീവിതത്തില്‍ ദാമ്പത്യേതര പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ശശി തരൂര്‍ സമ്മതിച്ചതായി റിപോര്‍ട്.

ചോദ്യം ചെയ്യലിനോട് തരൂര്‍ പൂര്‍ണമായും സഹകരിച്ചെന്നും ഡെല്‍ഹി പോലീസ് വ്യക്തമാക്കി.
ഡെല്‍ഹി വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ തിങ്കളാഴ്ച നടത്തിയ നാലു മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ തരൂരില്‍ നിന്നും പ്രധാനപ്പെട്ട പല വിവരങ്ങളും അറിയാന്‍ കഴിഞ്ഞതായും റിപോര്‍ടുണ്ട്. സുനന്ദയുടെ മകന്‍ ശിവ്‌മേനോനെയും ചോദ്യം ചെയ്‌തേക്കും.

സുനന്ദയുമായി ദാമ്പത്യേതര പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി തരൂരിന്റെ  വെളിപ്പെടുത്തല്‍സുനന്ദ കൊല്ലപ്പെട്ട 2014 ജനുവരി 17 ലെ  കാര്യങ്ങളാണ് പ്രധാനമായും ചോദ്യം  ചെയ്യലില്‍ ഉള്‍പെടുത്തിയത്. ചോദ്യം ചെയ്യലില്‍ തരൂര്‍ നല്‍കിയ പ്രതികരണങ്ങള്‍ വിശകലനം ചെയ്ത ശേഷം ആവശ്യമുണ്ടെന്ന് തോന്നിയാല്‍ വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്‌തേക്കുമെന്നും ഡെല്‍ഹി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ഐപിഎല്ലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും തരൂര്‍ മറുപടി നല്‍കി. സ്വാഭാവിക മരണമെന്ന് വിധിയെഴുതിയ സുനന്ദയുടെ മരണത്തില്‍ ജനുവരി ആദ്യമാണ് ഡെല്‍ഹി പോലീസ് കൊലപാതകമാണെന്ന് വ്യക്തമാക്കിയത്.

മെഡിക്കല്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവികമരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. ഇതേതുടര്‍ന്ന് ശശി തരൂരിന്റെ സഹായികളടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവും ഡെല്‍ഹി പോലീസ് പരിഗണിക്കപ്പെടാനാണ് സാധ്യത.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Sunanda Pushkar's murder: Shashi Tharoor keeps calm, answers cops with smile, New Delhi, Report, Police Station, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia