തരൂരിനെ ചോദ്യം ചെയ്തു; സുനന്ദയുടെ കൊലപാതകത്തിന് പിന്നില്‍ ഐ പി എല്‍ ബന്ധം?
Feb 12, 2015, 13:38 IST
ഡെല്‍ഹി: (www.kvartha.com 12/02/2015) സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡെല്‍ഹി പോലീസ് ശശിതരൂരിനെ വീണ്ടും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദക്ഷിണ ഡെല്‍ഹിയിലെ സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് തരൂരിനെ ചോദ്യം ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം ചോദ്യം ചെയ്യലില്‍ എന്തൊക്കെയാണ് ഉള്‍പെടുത്തിയതെന്ന കാര്യം വ്യക്തമല്ല. അതേസമയം ഐ പി എല്ലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലില്‍ ഉള്‍പെടുത്തിയതെന്നാണ് അറിയുന്നത്.
സുനന്ദയുടെ ഗള്‍ഫിലുള്ള മകന്‍ ശിവ് മേനോനെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സുനന്ദയും ശശി തരൂരും തമ്മിലുള്ള വിവാഹ ജീവിതത്തെ കുറിച്ചായിരുന്നു ശിവ് മേനോനോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചത്. എന്നാല്‍ ശിവ് മേനോന്‍ എന്ത് ഉത്തരം നല്‍കി എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം പുറത്ത് വിടാന്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
മാത്രമല്ല സുനന്ദയുടെ അടുത്ത സുഹൃത്തുക്കളായ മാധ്യമ പ്രവര്‍ത്തകരേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും പല നിര്‍ണായക വിവരങ്ങളും ലഭിച്ചതായാണ് അറിയുന്നത്. വിവരങ്ങള്‍ക്ക് വ്യക്തത ലഭിക്കാനാണ് തരൂരിനെ വീണ്ടും ചോദ്യം ചെയ്തതെന്നാണ് അറിയുന്നത്.
തരൂരിനെ ആദ്യം ചോദ്യം ചെയ്തപ്പോള്‍ സുനന്ദയുമായുള്ള വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നായിരുന്നു പറഞ്ഞത്. സുനന്ദയുടേയും തരൂരിന്റേയും സഹായി ആയിരുന്ന നാരായണ്‍ സിങിനേയും പോലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു.
സുനന്ദ മരിച്ചുകിടന്നിരുന്ന ഹോട്ടല്‍ മുറിയിലെ സിസിടിവി ക്യാമറകളില്‍ നിന്നും ഫോണ്‍ കോളുകളില്‍ നിന്നും പല നിര്‍ണായകമായ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
റഹീമ ബീഗത്തിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നു പോലീസ്
Keywords: Sunanda Pushkar murder: Tharoor quizzed on IPL angle, New Delhi, Police, Media, Hotel, Phone call, Son, Friends, National.
ദക്ഷിണ ഡെല്‍ഹിയിലെ സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് തരൂരിനെ ചോദ്യം ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം ചോദ്യം ചെയ്യലില്‍ എന്തൊക്കെയാണ് ഉള്‍പെടുത്തിയതെന്ന കാര്യം വ്യക്തമല്ല. അതേസമയം ഐ പി എല്ലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലില്‍ ഉള്‍പെടുത്തിയതെന്നാണ് അറിയുന്നത്.
മാത്രമല്ല സുനന്ദയുടെ അടുത്ത സുഹൃത്തുക്കളായ മാധ്യമ പ്രവര്‍ത്തകരേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും പല നിര്‍ണായക വിവരങ്ങളും ലഭിച്ചതായാണ് അറിയുന്നത്. വിവരങ്ങള്‍ക്ക് വ്യക്തത ലഭിക്കാനാണ് തരൂരിനെ വീണ്ടും ചോദ്യം ചെയ്തതെന്നാണ് അറിയുന്നത്.
തരൂരിനെ ആദ്യം ചോദ്യം ചെയ്തപ്പോള്‍ സുനന്ദയുമായുള്ള വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നായിരുന്നു പറഞ്ഞത്. സുനന്ദയുടേയും തരൂരിന്റേയും സഹായി ആയിരുന്ന നാരായണ്‍ സിങിനേയും പോലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു.
സുനന്ദ മരിച്ചുകിടന്നിരുന്ന ഹോട്ടല്‍ മുറിയിലെ സിസിടിവി ക്യാമറകളില്‍ നിന്നും ഫോണ്‍ കോളുകളില്‍ നിന്നും പല നിര്‍ണായകമായ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
റഹീമ ബീഗത്തിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നു പോലീസ്
Keywords: Sunanda Pushkar murder: Tharoor quizzed on IPL angle, New Delhi, Police, Media, Hotel, Phone call, Son, Friends, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.