സുനന്ദയുടെ മരണം അമിതമായ മരുന്നുപയോഗം മൂലമെന്ന് റിപോര്‍ട്ട്

 


ഡെല്‍ഹി: കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം അമിത മരുന്നുപയോഗം മൂലമാണെന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപോര്‍ട്ടില്‍ ഉള്ളതായി സൂചന. വിഷാദരോഗത്തിന് ഉപയോഗിക്കുന്ന അല്‍പ്രസോളം എന്ന മരുന്ന് സുനന്ദ  അമിതമായി ഉപയോഗിച്ചിരുന്നതായാണ് റിപോര്‍ട്ട്.

സുനന്ദയുടെ പഴ്‌സില്‍ നിന്നും അല്‍പ്രസോളം  മരുന്നിന്റെ 20 ഗുളികകള്‍ വീതമുള്ള  സ്ട്രിപ്പും കണ്ടെത്തിയിരുന്നു.  ഇതില്‍ 15 എണ്ണം ഉപയോഗിച്ച നിലയിലായിരുന്നു. എന്നാല്‍ മരണദിവസം സുനന്ദ എത്ര ഗുളിക ഉപയോഗിച്ചു എന്ന കാര്യം അവ്യക്തമാണ്.

അതേസമയം, സുനന്ദയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. സുനന്ദ താമസിച്ചിരുന്ന ഹോട്ടല്‍ ജീവനക്കാര്‍ അവര്‍ അമിതമായി മദ്യപിച്ചിരുന്നതായാണ്  മജിസ്‌ട്രേറ്റിന്  മൊഴി നല്‍കിയിരുന്നത്. രാസപരിശോധന ഫലം എയിംസ് ആശുപത്രി അധികൃതര്‍ തിങ്കളാഴ്ച  വൈകിട്ട് അഡീഷണല്‍ മജിസ്‌ട്രേറ്റിന് കൈമാറും.

എന്നാല്‍ മരുന്ന് കൂടുതലായി ഉപയോഗിച്ചത്  അറിയാതെയാണോ അതോ ആത്മഹത്യ ചെയ്യാനായി മനഃപൂര്‍വ്വം കഴിച്ചതാണോയെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍  സുനന്ദയുടെ മരണം പെട്ടെന്നുള്ള അസ്വാഭാവിക മരണമാണെന്ന് വ്യക്തമാക്കിയിരുന്നു.
സുനന്ദയുടെ മരണം അമിതമായ മരുന്നുപയോഗം മൂലമെന്ന് റിപോര്‍ട്ട്
അതേസമയം സുനന്ദയ്ക്ക് മരണ കാരണമാകാവുന്ന മാരക രോഗങ്ങള്‍
ഉണ്ടായിരുന്നില്ലെന്ന് മരിക്കുന്നതിന് ഏതാനും മുമ്പ് അവരെ ചികിത്സിച്ച തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

സുനന്ദയുടെ ചിതാഭസ്മം ഹരിദ്വാറിലാണ് നിമജ്ജനം ചെയ്യുന്നത്. അതിനുവേണ്ടി  ശശി തരൂര്‍ തിങ്കളാഴ്ച ഹരിദ്വാറിലേക്ക് പോകുമെന്നാണ് സൂചന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
സഹോദരന്മാരെ മൂന്നംഗസംഘം മര്‍ദിച്ചു

Keywords:  Sunanda Pushkar may have died of drug overdose, says doctors' report, New Delhi, Shashi Taroor, Report, Doctor, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia