കാറുകളില്‍ സണ്‍ ഫിലിം; പോലിസിന് സുപ്രീം കോടതിയുടെ വിമര്‍ശനം
Aug 3, 2012, 17:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെല്‍ഹി: കാറുകളിലെ സണ്‍ഫിലിം നീക്കാത്തതിന് വിവിധ സംസ്ഥാനങ്ങളിലെയും കേന്ദഭരണ പ്രദേശങ്ങളിലെയും പോലീസ് മേധാവികള്‍ക്ക് സുപ്രീം കോടതിയുടെ നിശിത വിമര്‍ശനം. വാഹനങ്ങളിലെ സണ്‍ഫിലിം നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ ബന്ധപ്പെട്ട പോലിസിനെതിരെ കോടതിയലക്ഷ്യക്കുറ്റത്തിനു കേസെടുക്കേണ്ടി വരുമെന്നു പരമോന്നത കോടതി മുന്നറിയിപ്പു നല്കി.
സണ്കണ്ട്രോള് ഫിലിം നീക്കം ചെയ്തില്ലെങ്കില്‍ പിഴ ഈടാക്കിയാല്‍ മാത്രം പോരെന്നും അവ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് ബി.എസ് ചൗഹാന്, ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് പോലിസിനോടു ആവശ്യപ്പെട്ടു.
'രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചു മാത്രമല്ല ഞങ്ങള്‍ പറയുന്നത്, ഇതു ഒരു നിയമ ലംഘനം കൂടിയാണ്. കാറുകളുടെ ചില്ലിന്മേല് യാതൊരു വിധ വസ്തുക്കളും ഒട്ടിച്ചു കൂടാ. ഈ നിയമം കര്‍ശനമായി പാലിക്കപ്പെടേണ്ടതാണ്.
ഡി.ജി.പിമാരും കമ്മീഷണര്‍മാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഇത്തരുണത്തില്‍ പോലിസിനെതിരെ നടപടിക്കു ശുപാര്‍ശ ചെയ്യുന്നില്ലെങ്കിലും ഇതു കര്‍ശനമായ മുന്നറിയിപ്പായി കണക്കാക്കണം. ഇക്കാര്യത്തില്‍ ഇനിയൊരു നോട്ടീസ് ഇല്ലാതെ തന്നെ കോടതിക്ക് നടപടി സ്വീകരിക്കേണ്ടി വരും.' - ജസ്റ്റിസ് കുമാര്‍ പറഞ്ഞു.

Keywords: Delhi, Sun film, Car, Police, Supreme court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.