കാറു­ക­ളില്‍ സണ്‍ ഫിലിം; പോ­ലി­സി­ന് സു­പ്രീം കോ­ട­തി­യു­ടെ വി­മര്‍ശ­നം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാറു­ക­ളില്‍ സണ്‍ ഫിലിം; പോ­ലി­സി­ന് സു­പ്രീം കോ­ട­തി­യു­ടെ വി­മര്‍ശ­നം
ഡെല്‍ഹി: കാ­റു­ക­ളി­ലെ സണ്‍­ഫിലിം നീ­ക്കാ­ത്ത­തിന് വിവി­ധ സം­സ്ഥാ­ന­ങ്ങ­ളി­ലെയും കേ­ന്ദഭ­ര­ണ പ്ര­ദേ­ശ­ങ്ങ­ളി­ലെയും പോ­ലീ­സ് മേ­ധാ­വി­കള്‍­ക്ക് സു­പ്രീം കോ­ട­തി­യു­ടെ നിശി­ത വി­മര്‍­ശനം. വാ­ഹ­ന­ങ്ങ­ളി­ലെ സണ്‍­ഫിലിം നീ­ക്കം ചെ­യ്യു­ന്ന­തില്‍ പ­രാ­ജ­യ­പ്പെ­ട്ടാല്‍ ബ­ന്ധ­പ്പെട്ട പോ­ലി­സി­നെ­തി­രെ കോ­ട­തി­യ­ല­ക്ഷ്യ­ക്കു­റ്റ­ത്തി­നു കേ­സെ­ടു­ക്കേ­ണ്ടി വ­രു­മെ­ന്നു പ­ര­മോ­ന്നത കോട­തി മു­ന്ന­റി­യി­പ്പു നല്‍കി.

സണ്‍­കണ്‍­ട്രോള്‍ ഫിലിം നീ­ക്കം ചെ­യ്­തി­ല്ലെ­ങ്കില്‍ പി­ഴ ഈ­ടാ­ക്കി­യാല്‍ മാത്രം പോ­രെന്നും അ­വ നീ­ക്കം ചെ­യ്യാ­നു­ള്ള ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്ക­ണ­മെന്നും ജ­സ്റ്റി­സ് ബി.എ­സ് ചൗ­ഹാന്‍, ജ­സ്റ്റി­സ് സ്വ­ത­ന്തര്‍ കു­മാര്‍ എ­ന്നി­വ­ര­ട­ങ്ങു­ന്ന ബെ­ഞ്ച് പോ­ലി­സി­നോ­ടു ആ­വ­ശ്യ­പ്പെ­ട്ടു.

'രാജ്യം നേ­രി­ടു­ന്ന സുര­ക്ഷാ ഭീ­ഷ­ണി­യെ­ക്കു­റി­ച്ചു മാ­ത്ര­മല്ല ഞ­ങ്ങള്‍ പ­റ­യു­ന്നത്, ഇ­തു ഒ­രു നി­യ­മ ലംഘ­നം കൂ­ടി­യാ­ണ്. കാ­റു­ക­ളു­ടെ ചില്ലി­ന്മേല്‍ യാ­തൊ­രു വി­ധ വ­സ്­തു­ക്കളും ഒ­ട്ടി­ച്ചു കൂടാ. ഈ നിയ­മം കര്‍­ശ­ന­മാ­യി പാ­ലി­ക്ക­പ്പെ­ടേ­ണ്ട­താ­ണ്.

ഡി.ജി.പി­മാരും ക­മ്മീ­ഷ­ണര്‍­മാരും ഇ­ക്കാ­ര്യ­ത്തില്‍ ജാഗ്ര­ത പു­ലര്‍­ത്തണം. ഇ­ത്ത­രു­ണ­ത്തില്‍ പോ­ലി­സി­നെ­തി­രെ ന­ട­പ­ടി­ക്കു ശു­പാര്‍­ശ ചെ­യ്യു­ന്നി­ല്ലെ­ങ്കിലും ഇ­തു കര്‍­ശ­നമാ­യ മു­ന്ന­റി­യി­പ്പാ­യി ക­ണ­ക്കാ­ക്കണം. ഇ­ക്കാ­ര്യ­ത്തില്‍ ഇനി­യൊ­രു നോ­ട്ടീ­സ് ഇല്ലാ­തെ ത­ന്നെ കോ­ട­തി­ക്ക് ന­ടപ­ടി സ്വീ­ക­രി­ക്കേ­ണ്ടി വ­രും.' - ജ­സ്­റ്റി­സ് കു­മാര്‍ പ­റഞ്ഞു.

Keywords: Delhi, Sun film, Car, Police, Supreme court, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia