Drowned | സുള്ള്യ സ്വദേശിയായ യുവാവ് പുതുച്ചേരിയില്‍ കടലില്‍ മുങ്ങി മരിച്ചു

 


ADVERTISEMENT

മംഗ്ലൂരു: (KVARTHA) ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ സ്വദേശിയായ യുവാവ് പുതുച്ചേരിയില്‍ കടലില്‍ മുങ്ങി മരിച്ചു. സുള്ള്യ കൂത്ത് കുഞ്ച ഗ്രാമത്തിലെ ചിഡ്ഗള്ളുവില്‍ ഗോപാലിന്റെ മകന്‍ ബിപിന്‍ (28) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ചയാണ് (06.11.2023) മൃതദേഹം കരക്കടിഞ്ഞത്.

ബംഗ്ലൂരുവില്‍ ജോലി ചെയ്യുന്ന ബിപിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുതുച്ചേരിയില്‍ പോയി കടലില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരണ വിവരം അറിഞ്ഞ് ബന്ധുക്കള്‍ പുതുച്ചേരിയിലേക്ക് തിരിച്ചിട്ടുണ്ട്.
Aster_MIMS

Drowned | സുള്ള്യ സ്വദേശിയായ യുവാവ് പുതുച്ചേരിയില്‍ കടലില്‍ മുങ്ങി മരിച്ചു

Keywords: Sullia youth employed in Bengaluru, drowns in sea at Puducherry, Mangalore, News, Obituary, Drowned, Dead Body, Sea, Mortuary, Postmortem, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia