സുപ്രീംകോടതിയുടെ മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിലെ ഭർത്താവ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 21.08.2021) സുപ്രീംകോടതിയുടെ മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഓഗസ്റ്റ് 16-നാണ് ദമ്പതികൾ സുപ്രീംകോടതിയുടെ പ്രധാനസമുച്ചയത്തിന് മുന്നിലെ റോഡിൽ വെച്ച് യുവതിയും യുവാവും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും യുവാവിനെയും ഉടൻ തന്നെ ഡെൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ബിഎസ്‍പി എംപി അതുൽ റായ് തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി പരാതിപ്പെട്ടിരുന്നു. പരാതിയിൽ ഒരു നടപടിയുമുണ്ടായില്ലെന്നാണ് യുവതി ആരോപിച്ചത്. എംപിയെ പൊലീസ് സഹായിക്കുന്നുവെന്നും യുവതി ആരോപിച്ചു. ഇതേത്തുടർന്നാണ് 27-കാരനായ ഭർത്താവിനൊപ്പമെത്തി സുപ്രീംകോടതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപോർട്.
Aster mims 04/11/2022

സുപ്രീംകോടതിയുടെ മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിലെ ഭർത്താവ് മരിച്ചു


സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ഓടിയെത്തി, പുതപ്പുകൊണ്ട് തീയണച്ച് ഇരുവരെയും തൊട്ടടുത്തുള്ള രാംമനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ഭർത്താവിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അഞ്ച് ദിവസത്തിന് ശേഷം, യുവാവിന്‍റെ നില വഷളായി, ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

Keywords:  News, New Delhi, Death, Suicide, Supreme Court of India, Supreme Court, National, Suicide attempt infront of supreme court; one dies.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia