SWISS-TOWER 24/07/2023

തന്നെ നിയന്ത്രിക്കാന്‍ നോക്കിയാല്‍ ചോരപ്പുഴ ഒഴുകും; ജെയ് റ്റ്‌ലിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 24.06.2016) തന്നെ നിയന്ത്രിക്കാന്‍ നോക്കിയാല്‍ ചോരപ്പുഴ ഒഴുകുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. സ്വയം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഉപദേശങ്ങളുമായി ചിലര്‍ എത്തുന്നുണ്ട്. എന്നാല്‍ ആ ഉപദേശം താന്‍ പാലിക്കാതിരുന്നാല്‍ ഇവിടെ ചോരപ്പുഴ തന്നെ ഒഴുകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ഉദ്ദേശിച്ചാണ് സ്വാമിയുടെ പരാമര്‍ശമെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യത്തിനെതിരെ ആരോപണങ്ങളുയര്‍ത്തിയ സ്വാമിയോട് സ്വയം അച്ചടക്കം പരിശീലിക്കാന്‍ ജെയ്റ്റ്‌ലി നിര്‍ദേശിച്ചിരുന്നു. ഇതാണ് സ്വാമിയുടെ ദേഷ്യത്തിന് കാരണം.

മാത്രമല്ല, ബീജിങില്‍ വെച്ച് ബാങ്ക് ഓഫ് ചൈനയുടെ ചെയര്‍മാനുമായുള്ള
തന്നെ നിയന്ത്രിക്കാന്‍ നോക്കിയാല്‍ ചോരപ്പുഴ ഒഴുകും; ജെയ് റ്റ്‌ലിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി
കൂടിക്കാഴ്ചയില്‍ ജയ്റ്റ്‌ലി ധരിച്ച വേഷത്തെയും സ്വാമി പരിഹസിച്ചു. ഹോട്ടലിലെ വെയ്റ്റര്‍മാരെ പോലെ കോട്ടും ടൈയും ധരിച്ച് മന്ത്രിമാര്‍ പ്രത്യക്ഷപ്പെടുന്നത് നിറുത്തണമെന്നായിരുന്നു സ്വാമിയുടെ ആവശ്യം.

 വിദേശത്തായിരിക്കുമ്പോള്‍ മന്ത്രിമാര്‍ പരമ്പരാഗതമോ ആധുനികമോ ആയ ഇന്ത്യന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടണമെന്ന നിര്‍ദേശം ബി.ജെ.പി മന്ത്രിമാര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Also Read:
പിലിക്കോട് ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; മാനേജര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

Keywords:  Subramanian Swamy takes on Arun Jaitley again, New Delhi, Twitter, Allegation, Economic Crisis, Beijing, China, Hotel, BJP, Minister, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia