സുനന്ദയുടെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് സുബ്രമണ്യം സ്വാമിയുടെ ഹരജി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡൽഹി: (www.kvartha.com 07.07.2017) ശശി തരൂർ എം പിയുടെ ഭാര്യ സുനന്ദാ പുഷ്കർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് കോടതിയുടെ മേൽ നോട്ടത്തിൽ വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹരജി. ബി ജെ പി നേതാവും രാജ്യ സഭാംഗവുമായ സുബ്രമണ്യം സ്വാമിയാണ് ഹരജി നൽകിയത്.

പ്രത്യേക അന്വേഷണ സംഘത്തിന് കീഴിൽ കേസ് സി ബി ഐ അന്വേഷിക്കണം. കേസിന്റെ അന്വേഷണം മൂന്നര വർഷം കഴിഞ്ഞിട്ടും പുരോഗതി ഇല്ലാത്തതിനെ തുടർന്ന് ഡൽഹി പോലീസിലെ പ്രത്യേക സംഘം പുനരന്വേഷിച്ചു വരുന്നതിനിടെയാണ് സ്വാമി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സുനന്ദയുടെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് സുബ്രമണ്യം സ്വാമിയുടെ ഹരജി

2014 ജനുവരി 17 നാണ്ഡൽഹിയിലെ ചാണക്യപുരിയിൽ സ്ഥിതി ചെയ്യുന്ന പഞ്ച നക്ഷത്ര ഹോട്ടലായ ലീലാ പാലസിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുനന്ദയുടെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് സുബ്രമണ്യം സ്വാമിയുടെ ഹരജി

നേരത്തെ കേസുമായി ബന്ധപ്പെട്ട് മെയ് എട്ടിന് ശശി തരൂർ ഡൽഹി ഹൈക്കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു. തന്നെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴക്കുന്നുവെന്ന് ആരോപിച്ച് അർണാബ് ഗോസ്വാമിക്കും റിപ്പബ്ലിക് ടി വിക്കുമെതിരെയായിരുന്നു കേസ് നൽകിയത്.
Summary: BJP leader Subramanian Swamy on Thursday filed a Public Interest Litigation(PIL) in the Delhi High Court seeking a court-monitored probe by a CBI-led Special Investigation Team into the death of Congress MP Shashi Tharoor’s wife Sunanda Pushkar, PTI has reported.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia