Subramanian Swamy | 'മോദി ചൈനയോട് കീഴടങ്ങിയതിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തണം'; അതിര്‍ത്തിയിലെ കടന്നുകയറ്റം സംബന്ധിച്ച് കേന്ദ്രസര്‍കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി
Sep 12, 2023, 15:47 IST
ചെന്നൈ: (www.kvartha.com) അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് കേന്ദ്രസര്‍കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. കേന്ദ്രസര്‍കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ക്കെതിരെ അടുത്തിടെയായി രൂക്ഷ വിമര്‍ശനമാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ഉയര്‍ത്തുന്നത്. പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എക്സ് പ്ലാറ്റ് ഫോമിലാണ് ഇപ്പോള്‍ സുബ്രഹ്‌മണ്യന്‍ സ്വാമി ചൈനീസ് കടന്നുകയറ്റം സബന്ധിച്ച കാര്യം ഉന്നയിച്ചത്.
'ചൈന ലഡാകില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കയ്യേറിയിട്ടും 'ആരും വന്നിട്ടില്ല' എന്നു മോദി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയാണോ? ഭരണഘടനയുടെ 19-ാം അനുഛേദ പ്രകാരം സുപ്രീംകോടതിയെ സമീപിക്കാന്‍ പോവുകയാണ്. മോദി ചൈനയോടു കീഴടങ്ങിയതിനെ കുറിച്ചുള്ള സത്യം മോദി സര്‍കാര്‍ വെളിപ്പെടുത്തണം.' - എന്നും സുബ്രഹ്‌മണ്യന്‍ സ്വാമി കുറിച്ചു.
മണിപ്പൂര്‍ വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും അദ്ദേഹം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. വംശീയകലാപം ആളിക്കത്തിയ മണിപ്പുരില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നതില്‍ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായെ കായിക മന്ത്രാലയത്തിലേക്കു മാറ്റണമെന്ന് അദ്ദേഹം പരിഹസിച്ചിരുന്നു. ഭരണഘടനയുടെ ആര്‍ടികിള്‍ 356 പ്രകാരം മണിപ്പൂരിലെ ബിജെപി സര്‍കാരിനെ പുറത്താക്കി അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിരുന്നു.
'ചൈന ലഡാകില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കയ്യേറിയിട്ടും 'ആരും വന്നിട്ടില്ല' എന്നു മോദി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയാണോ? ഭരണഘടനയുടെ 19-ാം അനുഛേദ പ്രകാരം സുപ്രീംകോടതിയെ സമീപിക്കാന്‍ പോവുകയാണ്. മോദി ചൈനയോടു കീഴടങ്ങിയതിനെ കുറിച്ചുള്ള സത്യം മോദി സര്‍കാര്‍ വെളിപ്പെടുത്തണം.' - എന്നും സുബ്രഹ്‌മണ്യന്‍ സ്വാമി കുറിച്ചു.
Keywords: Subramanian Swamy against Central government on Chinese intrusion in Ladakh, Chennai, News, Politics, Subramanian Swamy, BJP Leader, Criticism, Central Govt, Chinese Intrusion, Ladakh, National News.Is Modi still bleating “Koi aaya nahin…” even after the Chinese have occupied 4067 sq kms of Ladakh land? I am approaching the Supreme Court under Article 19 of the Constitution to get Modi Govt to disclose the truth about Modi’s surrender to China.
— Subramanian Swamy (@Swamy39) September 12, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.