മഹാരാഷ്ട്ര മുന്‍ ഡിജിപിയും സിഐഎസ്എഫ് ഡയറകടറുമായ സുബോധ് കുമാര്‍ ജയ്സ്വാള്‍ പുതിയ സിബിഐ ഡയറക്ടര്‍; ഉത്തരവ് പുറത്തിറങ്ങി
May 26, 2021, 11:04 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.05.2021) മഹാരാഷ്ട്ര മുന്‍ ഡി ജി പിയും സി ഐ എസ് എഫ് ഡയറകടറുമായ സുബോധ് കുമാര്‍ ജയ്സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് സി ബി ഐ മേധാവി സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.
സുബോധ് കുമാര്‍ ജയ്സ്വാള്‍, കുമാര്‍ രാജേഷ് ചന്ദ്ര, വി എസ് കെ കൗമുദി എന്നിവരുടെ പേരുകളാണ് സമിതി ചുരുക്കപ്പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നത്. നേരത്തെ സി ബി ഐ മേധാവി നിയമനത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ കര്‍ശന നിലപാട് എടുത്തതോടെയാണ് സുബോധ് കുമാര്‍ ജയ്സ്വാളിനെ സി ബി ഐ മേധാവിയായി തെരഞ്ഞെടുത്തത്.
കേരള ഡി ജി പി ലോക്നാഥ് ബെഹ്റയുടെ അടക്കം പേരുകള്‍ സി ബി ഐ മേധാവി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ വിരമിക്കാന്‍ ആറ് മാസത്തില്‍ കൂടുതല്‍ സമയം ഉള്ളവരെ മാത്രമേ പരിഗണിക്കാവുയെന്ന സുപ്രീംകോടതി മാര്‍ഗനിര്‍ദേശം പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിലപാട് എടുക്കുകയായിരുന്നു.
മഹാരാഷ്ട്ര ഡി ജി പി, മുംബൈ പൊലീസ് കമീഷണര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ സുബോധ് കുമാര്‍ ജയ്സ്വാള്‍ വഹിച്ചിരുന്നു. റോയില്‍ ഒമ്പത് വര്‍ഷം സുബോധ് കുമാര്‍ ജയ്സ്വാള്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.