Accidental Death | സിനിമ ചിത്രീകരണത്തിനിടെ കാര്‍ത്തിയുടെ സംഘട്ടന സഹായി എഴുമലൈക്ക് ദാരുണാന്ത്യം; കയര്‍ പൊട്ടി 20 അടി ഉയരത്തില്‍ നിന്ന് താഴെ വീഴുകയായിരുന്നു; മരണത്തില്‍ നടുങ്ങി തമിഴകം


ചെന്നൈ: (KVARTHA) സിനിമ ചിത്രീകരണത്തിനിടെ (Film Shouting) ) കാര്‍ത്തിയുടെ (Karthi) സംഘട്ടന സഹായി എഴുമലൈക്ക് (Stuntman Ezhumalai) ദാരുണാന്ത്യം (Dead) . കയര്‍ പൊട്ടി 20 അടി ഉയരത്തില്‍ നിന്ന് താഴെ വീഴുകയായിരുന്നു. കാര്‍ത്തി നായകനായി അഭിനയിക്കുന്ന 'സര്‍ദാര്‍ 2'വിന്റെ (Sardar-2) ചിത്രീകരണത്തിനിടെയാണ് ദുരന്തം നടന്നത്. ചെന്നൈ പ്രസാദ് സ്റ്റുഡിയോയില്‍ (Chenai Prasad Studio) നിര്‍ണായകമായ സംഘട്ടന ചിത്രീകരണത്തിന് മുന്‍പ് നടത്തിയ പരിശീലനത്തിനിടെയാണ് അപകടം (Accident) . വീഴ്ചയില്‍ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റതാണ് (internal hemorrhage) മരണകാരണം. സംഭവത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. സംഭവത്തില്‍ ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.
ദാരുണമായ സംഭവത്തിന്റെ ഞെട്ടലില്‍ ആണ് തമിഴകം. ചെന്നൈ പൊലീസ് (Chennai Police) അന്വേഷണം (Probe) തുടങ്ങിയിട്ടുണ്ട്. സ്റ്റണ്ട്മാന്‍ ഏഴുമലയുടെ അകാല വിയോഗത്തില്‍ താരങ്ങള്‍ അടക്കം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമായിരിക്കും സര്‍ദാര്‍ 2 എന്നുള്ള റിപോര്‍ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ലക്ഷ് മണ്‍ കുമാറാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രന്‍ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.
സംവിധായകന്‍ പി എസ് മിത്രന്റെ ചിത്രമായ 'സര്‍ദാറി'ല്‍ സ്‌പൈയായി കാര്‍ത്തിയെത്തിയപ്പോള്‍ 100 കോടി ക്ലബിലെത്തിയിരുന്നു. വ്യത്യസ്ത ഗെറ്റപുകളില്‍ വേഷമിട്ട കാര്‍ത്തി ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
കാര്‍ത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടി ലക്ഷ്മി, സഹനാ വാസുദേവന്‍, സായ് യൂസഫ്, ഇളവശ്, സഹാന വാസുദേവന്‍, ശ്യാം കൃഷ്ണന്‍ സ്വാമിനാഥന്‍, അബ്ദുല്‍, വിജയ് വരദരാജ് എന്നിവരും മികച്ച അഭിനയം കാഴ്ച വയക്കുന്നു.
സംഗീതം ജി വി പ്രകാശ് കുമാറും ഛായാഗ്രാഹണം ജോര്‍ജ് സി വില്യംസും ആണ്. കേരള പിആര്‍ഒ പി ശിവപ്രസാദ്.