Kanal Kannan | സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ കന്യാകുമാരിയില്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) തമിഴ് നാട്ടിലെ സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ കന്യാകുമാരിയില്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്‌തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫിസില്‍ രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിനായി കനല്‍ കണ്ണന്‍ ഹാജരായിരുന്നു. തമിഴ് നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കനല്‍ കണ്ണന്റെ ചോദ്യം ചെയ്യല്‍ നടക്കുമ്പോള്‍ ഹിന്ദു മുന്നണി, ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിരുന്നു.
Aster mims 04/11/2022
ക്രിസ്ത്യന്‍ വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കന്യാകുമാരിയിലെ ഡി എം കെ നേതാവ് ഓസ്റ്റിന്‍ ബെന്നറ്റിന്റെ പരാതിയില്‍ കനല്‍ കണ്ണനെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തത്. ക്രിസ്ത്യന്‍ മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുന്നതുമാണ് കണ്ണന്റെ ട്വീറ്റെന്നാണ് ഓസ്റ്റിന്റെ പരാതിയില്‍ പറയുന്നത്.

Kanal Kannan |  സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ കന്യാകുമാരിയില്‍ അറസ്റ്റില്‍

ഇതിനുമുമ്പും വിദ്വേഷപ്രചാരണത്തിന്റെ പേരില്‍ കണ്ണന്‍ നടപടി നേരിട്ടിട്ടുണ്ട്. ശ്രീരംഗം ക്ഷേത്രത്തിനു സമീപമുള്ള പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ പൊതുയോഗത്തില്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഇദ്ദേഹം കഴിഞ്ഞവര്‍ഷം അറസ്റ്റിലായിരുന്നു.

Keywords:  Stunt master Kanal Kannan arrested for controversial tweet, Chennai, News, Social Media,  Controversial Tweet, Religion, Politics, Complaint, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia