Hijab | റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതുന്നവർക്ക് ഹിജാബ് ധരിക്കാമെന്ന് കർണാടക മന്ത്രി; 'ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കാനാവില്ല'
Oct 23, 2023, 15:51 IST
ബെംഗ്ളുറു: (KVARTHA) കർണാടക എക്സാമിനേഷൻസ് അതോറിറ്റി (KEA) നടത്തുന്ന റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് ഹിജാബ് ധരിക്കാമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നീറ്റ് പരീക്ഷയിൽ പോലും ഹിജാബ് ധരിച്ച ഉദ്യോഗാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതായും ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ മതേതര രാജ്യമാണെന്നും ആളുകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ 28, 29 തീയതികളിൽ നടക്കാനിരിക്കുന്ന കെഇഎ നടത്തുന്ന റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ കർണാടക ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കർണാടക ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്, മൈസൂർ സെയിൽസ് ഇന്റർനാഷണൽ ലിമിറ്റഡ് അടക്കമുള്ളവയിലെ ഒഴിവുകൾ നികത്തും.
അതേസമയം, ഹിജാബ് ധരിച്ച ഉദ്യോഗാർഥികൾ പരിശോധനയ്ക്കായി പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പെങ്കിലും പരീക്ഷാ ഹാളിൽ ഹാജരാകണമെന്ന് മന്ത്രി അറിയിച്ചു. കർണാടകയിലെ ഹിജാബ് വിവാദത്തിന് ശേഷമുള്ള സുപ്രധാന നടപടിയാണിത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം, ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് പാർട്ടിയുടെ ഏക മുസ്ലീം വനിതാ എംഎൽഎ കനീസ് ഫാത്തിമ പറഞ്ഞിരുന്നു. ഹിജാബ് നിരോധന ഉത്തരവ് അവലോകനത്തിന് ശേഷം പരിഷ്കരിക്കുകയോ പിൻവലിക്കുകയോ ചെയ്യുമെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയും പറഞ്ഞിട്ടുണ്ട്.
Keywords: News, National, Karnataka, Hijab, Recruitment Exams, Minister, Students Appearing for Recruitment Exams Can Wear Hijab, Says Karnataka Minister.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.