SWISS-TOWER 24/07/2023

Student | വിദേശത്ത് ബിരുദദാന ചടങ്ങിനിടെ ലക്ഷക്കണക്കിന് ഹൃദയങ്ങളെ കീഴടക്കി ഇന്ത്യൻ വിദ്യാർഥി; വീഡിയോ വൈറൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഒരു ഇന്ത്യൻ വിദ്യാർഥി വിദേശത്ത് തന്റെ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ വേറിട്ട രീതിയിൽ ബിരുദം ഏറ്റുവാങ്ങുന്നതിന്റെ കിടിലൻ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ കണ്ടതിന് ശേഷം ഓരോ ഇന്ത്യക്കാരന്റെയും മനസിൽ അഭിമാനം വാനോളം ഉയർന്നുവെന്ന് നെറ്റിസൻസ് പ്രതികരിച്ചു.

Student | വിദേശത്ത് ബിരുദദാന ചടങ്ങിനിടെ ലക്ഷക്കണക്കിന് ഹൃദയങ്ങളെ കീഴടക്കി ഇന്ത്യൻ വിദ്യാർഥി; വീഡിയോ വൈറൽ

വൈറൽ വീഡിയോയിൽ, ഇൻഡ്യൻ വസ്ത്രമായ ധോത്തി-കുർത്തയിലാണ് വിദ്യാർഥി വേദിയിൽ ബിരുദം ഏറ്റുവാങ്ങാൻ അതിഥിയുടെ അടുത്തെത്തുന്നത്. ശേഷം കൈകൾ കൂപ്പി വിനയപൂർവം തല കുനിക്കുന്നു. തുടർന്ന് കീശയിൽ നിന്ന് ത്രിവർണ പതാക പുറത്തെടുത്ത് രണ്ട് കൈകളിലും വീശുകയും ചെയ്തു. 'ബിരുദം നേടാൻ പോയി ലക്ഷക്കണക്കിന് ഹൃദയങ്ങളെ കീഴടക്കി', എന്ന കുറിപ്പോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ അവ്‌നിഷ് ശരൺ ട്വിറ്ററിൽ ഈ വിസ്മയകരമായ വീഡിയോ പങ്കുവെച്ചത്.


വീഡിയോ ഇതുവരെ എട്ട് ലക്ഷം പേർ കണ്ടു. ആ വിദ്യാർഥി രാജ്യത്തോട് എത്രമാത്രം അർപ്പണബോധമുള്ളയാളാണെന്ന് മനസിലാക്കാമെന്ന് സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ പ്രതികരിച്ചു. 'ജീവിതത്തിലെ ഏറ്റവും വലിയ ദിനത്തിലും അവൻ തന്റെ രാജ്യം മറന്നില്ല. വിദേശ മണ്ണിൽ ത്രിവർണ പതാക ഉയർത്തി രാജ്യത്തിന് അഭിമാനമായി', ഒരു ഉപയോക്താവ് പ്രതികരിച്ചു.

Keywords: News, National, New Delhi, Student, Viral Video, Social Media,   Student proudly unfurls Indian flag at graduation ceremony abroad; Watch.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia