കാമുകിയെ കാണാന്‍ രാത്രി വീട്ടിലെത്തി; പത്താം ക്ലാസുകാരനെ വീട്ടുകാര്‍ വെട്ടിക്കൊന്നു

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 08.06.2020) കാമുകിയെ കാണാന്‍ രാത്രി വീട്ടിലെത്തിയ പത്താം ക്ലാസുകാരനെ വീട്ടുകാര്‍ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ ചിദംബരത്താണ് സംഭവം. വാവൂസി തെരുവില്‍ അറുമുഖത്തിന്റെ മകന്‍ അന്‍പഴകനാണ് കൊല്ലപ്പെട്ടത്. രാത്രി പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ പിടികൂടി കൈകള്‍ ബന്ധിപ്പിച്ച ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 

കാമുകിയെ കാണാന്‍ രാത്രി വീട്ടിലെത്തി; പത്താം ക്ലാസുകാരനെ വീട്ടുകാര്‍ വെട്ടിക്കൊന്നു

പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നാണ് അന്‍പഴകനെ കൊലപ്പെടുത്തിയത്. വീട്ടുകാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ കാരണം വ്യക്തമായത്. മരിച്ച അന്‍പഴകനു വീട്ടിലെ പത്താം ക്ലാസുകാരിയോടു ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ പലതവണ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇത് വിലക്കിയിരുന്നെങ്കിലും ഇതൊന്നും അനുസരിക്കാന്‍ അന്‍പഴകന്‍ തയ്യാറായിരുന്നില്ല.

കൊലയ്ക്ക് ശേഷം മൃതദേഹം ടെറസില്‍ ഉപേക്ഷക്കുകയ്യായിരുന്നു. ഒരാള്‍ ടെറസില്‍ പരുക്കേറ്റു കിടക്കുന്നത് കണ്ടെന്ന് വീട്ടുകാര്‍ തന്നെയാണ് പോലീസിനെ വിളിച്ച് വിവരമറിയിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സഹോദരനെയും ചിദംബരം പൊലീസ് അറസ്റ്റ് ചെയ്തു.

Keywords: National, News, Chennai, Student, Murder, Killed, Parents, Love, Brother, Police, Case, Arrested, Accused, Student murdered by lovers parents.


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia