Noodles | 'നൂഡില്‍സ് കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട് ദേഹമാകെ നീലനിറമായി; 19 കാരന് കാലുകള്‍ നഷ്ടമായി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) സഹമുറിയന്‍ കഴിച്ചതില്‍ ബാക്കി വന്ന പഴകിയ ചികന്‍ നൂഡില്‍സ് കഴിച്ചതിന് പിന്നാലെ യുവാവിന് തന്റെ കാലുകള്‍ നഷ്ടമായി. യുകെയിലെ വിദ്യാര്‍ഥിയായ ജെസ്സി എന്ന 19കാരനാണ് ദുരനുഭവം ഉണ്ടായത്. 20 മണിക്കൂര്‍ മുമ്പ് ആരോഗ്യവാനായിരുന്നെങ്കിലും നൂഡില്‍സ് കഴിച്ചതിന് പിന്നാലെ വയറ് വേദനയും ഛര്‍ദിയും അനുഭവപ്പെട്ട് ശരീരമാകെ നീലനിറമായെന്നാണ് ജെസ്സി പറയുന്നത്.  
Aster mims 04/11/2022

ന്യൂ ഇന്‍ഗ്ലന്‍ഡ് ജേണല്‍ ഓഫ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപോര്‍ടിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ജെസ്സിയുടെ സുഹൃത്ത് റെസ്റ്റോറന്റില്‍ നിന്ന് ചികന്‍ നൂഡില്‍സ് ഓര്‍ഡര്‍ ചെയ്തുവെന്നാണ് റിപോര്‍ട്. ബാക്കി വന്ന നൂഡില്‍സ് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. 

Noodles | 'നൂഡില്‍സ് കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട് ദേഹമാകെ നീലനിറമായി; 19 കാരന് കാലുകള്‍ നഷ്ടമായി'


അടുത്ത ദിവസം ഈ പഴകിയ ചികന്‍ നൂഡില്‍സ് കഴിച്ച ജെസ്സിയുടെ ആരോഗ്യം മോശമാകാന്‍ തുടങ്ങി. ഉടന്‍ തന്നെ ജെസ്സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിച്ചശേഷം ഡോക്ടര്‍മാര്‍ ജെസ്സിയ്ക്ക് അനസ്‌തേഷ്യ നല്‍കി. ജെസ്സിക്ക് കടുത്ത പനിയും വിറയലും അനുഭവപ്പെട്ടു. മാത്രമല്ല ജെസ്സിയുടെ ഹൃദയമിടിപ്പില്‍ പെട്ടെന്ന് മാറ്റം ഉണ്ടായി. 

വയറ് വേദനയും ഛര്‍ദിയും അനുഭവപ്പെട്ട് ശരീരമാകെ നീലനിറമാവുകയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ബാക്ടീരിയ അണുബാധയും ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ജെസ്സിയുടെ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചു. അണുബാധ അതിവേഗം പടരുന്നതിനാല്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ മുട്ടിന് താഴെയുള്ള കാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

26 ദിവസത്തിന് ശേഷം ബോധം തിരിച്ചുകിട്ടി. ജെസ്സി ഏതാണ്ട് കോമ ഘട്ടത്തിലേക്കുവരെ പോയിയെന്നും ജെസ്സിക്ക് അലര്‍ജി പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നും ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. പഴകിയ ഭക്ഷണം കാരണം അദ്ദേഹത്തിന്റെ നില വഷളായെന്നാണ് വിഷയത്തില്‍ വിദഗ്ധരുടെ അഭിപ്രായം. 

Keywords:  News, National, India, Food, Health, Health & Fitness, Local-News, Doctor, Student loses all his limbs after eating roommate's leftover noodles
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia