Attacked | '5-ാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക കത്രിക കൊണ്ട് ആക്രമിച്ചശേഷം സ്‌കൂളിന്റെ 1-ാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു'; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക കത്രിക കൊണ്ട് ആക്രമിച്ചശേഷം സ്‌കൂളിന്റെ ഒന്നാംനിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടുവെന്ന് പരാതി. ഡെല്‍ഹി നഗര്‍ നിഗം ബാലിക വിദ്യാലയയില്‍ രാവിലെ 11.15നാണ് സംഭവം. താഴേക്ക് വീണ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയായ ഗീത ദേശ് വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Attacked | '5-ാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക കത്രിക കൊണ്ട് ആക്രമിച്ചശേഷം സ്‌കൂളിന്റെ 1-ാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു'; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കത്രിക കൊണ്ട് ആക്രമിച്ചതിനു ശേഷം വിദ്യാര്‍ഥിനിയായ വന്ദനയെ അധ്യാപിക കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. കുട്ടിയെ ആക്രമിക്കുന്നതില്‍ നിന്ന് മറ്റൊരു അധ്യാപികയായ റിയ ഗീതയെ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫലം കണ്ടില്ല. കുട്ടി തറയില്‍ പതിച്ചപ്പോഴാണ് മറ്റുള്ളവര്‍ വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.

ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ ബാറാ ഹിന്ദു റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിടി സ്‌കാന്‍ ഉള്‍പെടെയുള്ള എല്ലാ പരിശോധനകളും നടത്തി. ഭയപ്പെടാനില്ലെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുറ്റക്കാരിയായ അധ്യാപികയെ സ്‌കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഡിപാര്‍ട്മെന്റ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും മുതിര്‍ന്ന മുനിസിപല്‍ കോര്‍പറേഷന്‍ ഓഫ് ഡെല്‍ഹി (എംസിഡി) ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.

അധ്യാപികയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എംസിഡി സ്‌കൂളില്‍ നിന്നും ഉടന്‍ പ്രാബല്യത്തില്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 307-ാം വകുപ്പ് പ്രകാരം അധ്യാപികയ്‌ക്കെതിരെ വധശ്രമത്തിന് കേസ് രെജിസ്റ്റര്‍ ചെയ്തതായി സെന്‍ട്രല്‍ ഡെപ്യൂടി പൊലീസ് കമീഷണര്‍ ശ്വേത ചൗഹാന്‍ പറഞ്ഞു.

Keywords:  Student injured after falling off building, New Delhi, News, Attack, Teacher, Suspension, Injured, Student, Hospital, Treatment, Custody, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia