ദക്ഷിണാഫ്രിക്കന്‍ വിദ്യാര്‍ത്ഥി അബോധാവസ്ഥയില്‍; എസ്.പിയുടെ മകന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദക്ഷിണാഫ്രിക്കന്‍ വിദ്യാര്‍ത്ഥി അബോധാവസ്ഥയില്‍; എസ്.പിയുടെ മകന്‍ അറസ്റ്റില്‍
Yannick
ജലന്ധര്‍: മര്‍ദ്ദനമേറ്റ് മൂന്ന് മാസമായി അബോധാവസ്ഥയില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ വിദ്യാര്‍ത്ഥിയുടെ കേസുമായി ബന്ധപ്പെട്ട് ജലന്ധറിലെ ഉന്നത പോലീസുദ്യോഗസ്ഥന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. റോമി ഉപ്പാള്‍ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ബറൂണ്ടി സ്വദേശിയായ യാന്നിക്ക് നിഹാന്‍ ഗാസ എന്ന വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അബോധാവസ്ഥയില്‍ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. റോമിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഈ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.

ഏപ്രില്‍ 22ന് യാന്നിക്ക് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങവേ ക്രൂരമായി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. കല്ലുകൊണ്ട് മാരകമായ രീതിയില്‍ തലയ്ക്കും മുഖത്തും ക്ഷതമേറ്റിട്ടുണ്ട്. മൂന്ന് മാസമായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന യാന്നിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആരോപണമുണ്ട്.

Keywords: Arrest, Student, Police, Assault, National, Punjab.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia