Found dead | വിദ്യാര്‍ഥികള്‍ ഗ്രൂപ് തിരിഞ്ഞു നടത്തിയ വഴക്കിനിടെ നെഞ്ചില്‍ കുത്തേറ്റ 12-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) വിദ്യാര്‍ഥികള്‍ ഗ്രൂപ് തിരിഞ്ഞു നടത്തിയ വഴക്കിനിടെ നെഞ്ചില്‍ കുത്തേറ്റ 12-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. തെക്ക് കിഴക്കന്‍ ഡെല്‍ഹിയിലെ ഓഖ്ല മേഖലയിലാണ് ദാരുണമായ സംഭവം റിപോര്‍ട് ചെയ്തത്. ഓഖ്ലയിലെ ജെജെ കാംപില്‍ താമസക്കുന്ന 18 കാരനാണ് മരിച്ചത്. കല്‍കാജി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു.

ഹന്‍സ് രാജ് സേതി പാര്‍കിന് സമീപമാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ വഴക്കുണ്ടായത്. ഇതിനിടെ കുട്ടിയുടെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ പൂര്‍ണിമ സേതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.

Found dead | വിദ്യാര്‍ഥികള്‍ ഗ്രൂപ് തിരിഞ്ഞു നടത്തിയ വഴക്കിനിടെ നെഞ്ചില്‍ കുത്തേറ്റ 12-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം) പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.

Keywords: Student found dead in school, New Delhi, News, Students, Injured, Attack, CCTV, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia