Student's Death | കള്ളകുറിച്ചിയിലെ വിദ്യാര്‍ഥിനിയുടെ മരണം; മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാകാതെ ബന്ധുക്കള്‍; റീ പോസ്റ്റുമോര്‍ടം റിപോര്‍ട് വിദഗ്ധ സംഘം വ്യാഴാഴ്ച സുപ്രീം കോടതിയില്‍ സമര്‍പിക്കും
Jul 20, 2022, 10:51 IST
ചെന്നൈ: (www.kvartha.com) കള്ളകുറിച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിക്ഷേധിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പെണ്‍കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രിയാണ് റീ പോസ്റ്റുമോര്‍ടം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇതുവരെ കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബങ്ങള്‍ തയ്യാറായില്ലെന്ന് അധികൃതര്‍ പറഞ്ഞു.
റീ പോസ്റ്റുമോര്‍ടം റിപോര്‍ട് വിദഗ്ധ സംഘം വ്യാഴാഴ്ച സുപ്രീം കോടതിയില്‍ സമര്‍പിക്കും. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും. വിദ്യാര്‍ഥിയുടെ മൃതദേഹം ഉടന്‍ സംസ്‌കരിച്ചേക്കും.
പോസ്റ്റുമോര്‍ടം പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഹൈകോടതി നിയോഗിച്ച ഫോറന്‍സിക് സര്‍ജന്‍മാരുടെ മൂന്നംഗ സംഘമാണ് പോസ്റ്റുമോര്‍ടം ചെയ്തത്. കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്താത്തതിനെ തുടര്‍ന്ന് മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയെന്ന് അധികൃതര്‍ പറഞ്ഞു.
കള്ളക്കുറിച്ചി ജില്ലാ ആശുപത്രിയില്‍ രാവിലെ മുതല്‍ ഡോക്ടര്‍മാരുടെ സംഘം കാത്തുനിന്നിട്ടും പെണ്‍കുട്ടിയുടെ കുടുംബം എത്തിയില്ലെന്ന് കാണിച്ച് പബ്ലിക് പ്രോസിക്യൂടര്‍ ഉടന്‍ കോടതിയെ സമീപിച്ചു. ബന്ധുക്കളുടെ അഭാവത്തില്‍ മദ്രാസ് ഹൈകോടതിയുടെ നിര്‍ദേശ പ്രകാരമാണ് പോസ്റ്റുമോര്‍ടം നടത്തിയത്.
ജൂലൈ 12ന് പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ഥിനി ചൊവ്വാഴ്ചയാണ് മരിച്ചത്. വിദ്യാര്‍ഥിയുടെ മരണത്തിന് കാരണക്കാരായ ആളുകള്‍കെതിരെ നടപടിയെടുക്കാതെ മൃതദേഹം സ്വീകരിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളും, നാട്ടുകാരും, സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളും ഉള്‍പെടെ ബുധനാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
തങ്ങള്‍ നിര്‍ദേശിക്കുന്ന ഡോക്ടറെ കൂടി പോസ്റ്റുമോര്‍ടം സംഘത്തില്‍ ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പില്‍ പേര് നല്‍കിയിട്ടുള്ള മൂന്ന് അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം സ്‌കൂള്‍ ആക്രമണ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ തുടരുകയാണ്.
Keywords: News,National,India,chennai,school,Student,Death,Top-Headlines,Trending, Family,Police,Arrest,Court,Teachers,Social-Media, Student's death in Kallakurichi, Tamil Nadu; Relatives not accepting dead body; Expert team will submit the post-mortem report to Supreme Court on Thursday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.