Stray Dog | ഒരു തെരുവ് നായ കാരണം വിമാനത്താവളത്തിൽ ഇറങ്ങാനാവാതെ വിമാനത്തിന് വന്നയിടത്തേക്ക് തന്നെ തിരിച്ചുപോകേണ്ടി വന്നു; ഗോവയിൽ നടന്ന വിചിത്ര സംഭവം ഇങ്ങനെ

 


ADVERTISEMENT

ബെംഗ്ളുറു: (KVARTHA) തെരുവ് നായ കാരണം വിമാനത്താവളത്തിൽ ഇറങ്ങാനാവാതെ വിമാനത്തിന് വന്ന വഴിയേ തിരിച്ചുപോകേണ്ടി വന്നു. തിങ്കളാഴ്ച ഗോവയിലെ ദബോലിം വിമാനത്താവളത്തിലാണ് വിചിത്രമായ സംഭവം നടന്നത്. റൺവേയിൽ നായ ഉണ്ടായിരുന്നതിനാൽ വിസ്താര കമ്പനിയുടെ വിമാനമാണ് ലാൻഡ് ചെയ്യാൻ കഴിയാതെ ബെംഗ്ളൂറിലേക്ക് മടങ്ങിയത്.

Stray Dog | ഒരു തെരുവ് നായ കാരണം വിമാനത്താവളത്തിൽ ഇറങ്ങാനാവാതെ വിമാനത്തിന് വന്നയിടത്തേക്ക് തന്നെ തിരിച്ചുപോകേണ്ടി വന്നു; ഗോവയിൽ നടന്ന വിചിത്ര സംഭവം ഇങ്ങനെ

വിമാനം ഇറങ്ങുന്നതിന് മുമ്പ് എയർ ട്രാഫിക് കൺട്രോളർ റൺവേയിൽ തെരുവ് നായയെ കണ്ടതായി മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വിമാനം കുറച്ചുനേരം ആകാശത്ത് നിർത്താൻ എയർ ട്രാഫിക് കൺട്രോളർ പൈലറ്റിനോട് ആവശ്യപ്പെട്ടെങ്കിലും ബെംഗ്ളൂറിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന നിലപാടാണ് പൈലറ്റ് സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗ്ളൂറിൽ നിന്ന് ഗോവയിലേക്കുള്ള സാധാരണ 1.20 മണിക്കൂർ യാത്രയ്ക്ക് പകരം വിസ്താര വിമാനത്തിലെ 180 ഓളം യാത്രക്കാർ 5.5 മണിക്കൂർ വൈകിയാണ് ദബോലിം വിമാനത്താവളത്തിൽ ഇറങ്ങിയത്. വിസ്താര അധികൃതർ പറയുന്നതനുസരിച്ച്, യുകെ 881 വിമാനം ഉച്ചയ്ക്ക് 12.55 ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 2 ൽ നിന്ന് പുറപ്പെട്ട് 3.05 ന് തിരിച്ചെത്തി. തുടർന്ന് വിമാനം വൈകിട്ട് 4.55ന് വീണ്ടും പറന്നുയർന്ന് 6.15ന് ഗോവയിലെത്തുകയായിരുന്നു.

ഇത് സംബന്ധിച്ച അറിയിപ്പ് വിസ്താര സമൂഹ മാധ്യമമായ എക്സ് വഴി നല്‍കുകയും ചെയ്തു. ഇത് സംബന്ധിച്ച അറിയിപ്പ് വിസ്താര സമൂഹ മാധ്യമമായ എക്സ് വഴി നല്‍കുകയും ചെയ്തു. റൺവേയിൽ നായ വരുന്നത് അപൂർവമായേ സംഭവിക്കാറുള്ളൂവെന്ന് ഗോവയിലെ വിമാനത്താവള അധികൃതർ പറഞ്ഞു. ഗ്രൗണ്ട് സ്റ്റാഫ് വൈകാതെ തന്നെ നായയെ പുറത്താക്കി വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സൗകര്യം ഒരുക്കി.

Keywords: News, National, Karnataka, Stray Dog, Vistara, Bengaluru, Goa Airport, Flight, Runway, Stray dog on Goa airport runway, Vistara flight returns to Bengaluru.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia