Stray Dog | മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപത്തെത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍; ദൃശ്യങ്ങള്‍ പുറത്തുവന്നു
Sep 15, 2022, 17:22 IST
ന്യൂഡെല്‍ഹി: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപത്തേക്കെത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി എകെജി ഭവനില്‍ എത്തിയപ്പോഴാണ് കാറിന് സമീപത്തേക്ക് നായ എത്തിയത്. നായയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാലുകൊണ്ട് തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
അതേസമയം, സംസ്ഥാനത്താകെ തെരുവ് നായയുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്. കൊല്ലം ജില്ലയില്‍ മാത്രം വ്യാഴാഴ്ച 51 പേരാണ് പട്ടിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇടുക്കിയില്‍ 15 പേര്‍ക്ക് കടിയേറ്റു. കോഴിക്കോട്ട് രണ്ടിടത്താണ് തെരുവുനായ കാരണം അപകടം ഉണ്ടായത്. കോഴിക്കോട് ഉള്ളിയേരി പാതയില്‍ തെരുവുനായ കുറുകെ ചാടി ബൈക് യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. കോഴിക്കോട് അത്തോളിക്കടുത്ത് മൊടക്കല്ലൂരില്‍ രാവിലെ 10 മണിക്കാണ് സംഭവം ഉണ്ടായത്. ബിഎഡ് വിദ്യാര്‍ഥികളായ അമല്‍ മോഹന്‍, അംജദ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. മാവൂര്‍ കല്‍പ്പള്ളിയിലും നായ വാഹനത്തിന് കുറുകെ ചാടി അപകടമുണ്ടായി.
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റിരുന്നു. നഗരത്തിലെ ഒരു ജ്വലറിയുടെ സുരക്ഷാജീവനക്കാരനും നായയുടെ കടിയേറ്റിട്ടുണ്ട്. മജിസ്‌ട്രേറ്റിനെ വെട്ടിപ്രത്ത് വച്ചും ജ്വലറിയിലെ സുരക്ഷാ ജീവനക്കാരനെ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപത്ത് വെച്ചുമാണ് ആക്രമിച്ചത്.
മലപ്പുറം ചുങ്കത്തറയില്‍ 90 കാരിയേയും തെരുവ് നായ ആക്രമിച്ചു. തലാപ്പില്‍ ചിരുത എന്ന സ്ത്രീക്കാണ് നായയുടെ ആക്രമണത്തി കയ്യില്‍ പരിക്കേറ്റത്. ചിരുതയുടെ വീട്ടിലെ വളര്‍ത്തുനായയെ കടിക്കാന്‍ വന്ന തെരുവ്‌നായ വീടിന്റെ പുറത്ത് നിന്ന ചിരുതയെയും ആക്രമിക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തേക്ക് കയറി വന്നാണ് തെരുവ് നായ വായോധികയെ ആക്രമിച്ചത്.
പാലക്കാട് തച്ചനാട്ടുകരയിലും ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നാട്ടുകല്‍ കോട്ടയില്‍ വീട്ടില്‍ വിനോദി (42)നെയാണ് തെരുവുനായ കടിച്ചത്. രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.
തെരുവ് നായകള്‍ മനുഷ്യര്‍ക്ക് മാത്രമല്ല വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയാകുകയാണ്. കണ്ണൂരില്‍ രണ്ട് ദിവസത്തിനിടെ രണ്ട് പശുക്കളാണ് പേവിഷബാധയേറ്റ് ചത്തത്. ഇരു വീട്ടുകാര്‍ക്കും ആകെയുള്ള ഉപജീവന മാര്‍ഗമായിരുന്നു പശു. പശു നഷ്ടപ്പെട്ട ചാല പന്ത്രണ്ട് കണ്ടിയില്‍ പ്രസന്ന സാനിയോയ്‌ക്കൊപ്പം ചേരുന്നു.
അതിനിടെ, സംസ്ഥാനത്ത് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കുന്ന നടപടി തുടങ്ങി. മെഗാ വാക്‌സിനേഷന്‍ പദ്ധതിക്കായി പത്ത് ലക്ഷം ഡോസ് വാക്‌സീനാണ് വാങ്ങുന്നത്. 170 ഹോട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട കുത്തിവയ്പ് നടത്തുന്നത്. ലക്ഷം തെരുവുനായ്ക്കളെന്ന ഏകദേശ കണക്ക് മാത്രമാണ് സര്‍കാരിന് മുന്നിലുള്ളത്. 10 ലക്ഷം വാക്‌സിന്‍ എത്തിച്ച ശേഷം വാക്‌സിനേഷനിലേക്ക് പോകാനാണ് സര്‍കാര്‍ തീരുമാനം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.