12 കാരനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു, പിന്‍വലിച്ച നോട്ടായാലും മതിയെന്ന് കിഡ്‌നാപ്പര്‍

 


ബംഗളൂരു: (www.kvartha.com 23.11.2016) 12കാരനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. മോചനദ്രവ്യമായി നല്‍കുന്ന തുക അസാധു നോട്ടായാലും സ്വീകരിക്കാമെന്ന് കിഡ്‌നാപ്പറുടെ അപേക്ഷ. കര്‍ണാടകയിലെ കലബുര്‍ഗി ജില്ലയിലാണ് സംഭവം. സുഹൃത്തിനൊപ്പം സംഗീതം പഠിക്കാന്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് നാലു പേരടങ്ങിയ സംഘം 12കാരനെ തട്ടിക്കൊണ്ടുപോയത്.

തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് മോചനദ്രവ്യമായി 20 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നോട്ടുനിരോധനത്തിനു ശേഷം പുതിയ നോട്ടുകള്‍ നല്‍കാന്‍ കുട്ടിയുടെ പിതാവിന് കഴിയില്ലെന്നു മനസിലായ സംഘം പഴയനോട്ട് നല്‍കിയാലും മതിയെന്ന
നിബന്ധന വെക്കുകയായിരുന്നു.

വിവരം മാതാപിതാക്കള്‍ പോലീസില്‍ അറിയിച്ചിരുന്നു.

തുടര്‍ന്ന് പണം നല്‍കുന്നതിനു മുന്‍പുതന്നെ കര്‍ണാടക പോലീസ് എത്തി കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കള്‍ക്ക് കൈമാറി. കിഡ്‌നാപ്പിംഗ് സംഘത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചെറിയ പരിക്കുകളോടെ കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചുവെന്നും കലബുര്‍ഗി എസ്.പി. ശശികുമാര്‍ പറഞ്ഞു.
12 കാരനെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു, പിന്‍വലിച്ച നോട്ടായാലും മതിയെന്ന് കിഡ്‌നാപ്പര്‍


Also Read:
കൊപ്പല്‍ അബ്ദുല്ല അന്തരിച്ചു

Keywords:  Strapped for cash, 4 kidnap 12-year-old boy, Bangalore, Karnataka, Application, Parents, Police, Injured, Arrest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia