Killed | 'ലിഫ്റ്റ് ചോദിച്ച് ഇരുചക്രവാഹനത്തില്‍ കയറിയ അപരിചിതന്‍ ബൈക് യാത്രികനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി'

 


ഖമ്മം: (www.kvartha.com) ലിഫ്റ്റ് ചോദിച്ച് ബൈകില്‍ കയറിയ അപരിചിതന്‍ ബൈക് യാത്രികനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ടയില്‍ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം. കര്‍ഷകനായ ശെയ്ഖ് ജമാല്‍ സാഹിബ് (52) ആണ് കൊല്ലപ്പെട്ടത്.

Killed | 'ലിഫ്റ്റ് ചോദിച്ച് ഇരുചക്രവാഹനത്തില്‍ കയറിയ അപരിചിതന്‍ ബൈക് യാത്രികനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി'

സംഭവത്തെ കുറിച്ച് ഖമ്മം റൂറല്‍ എസി പി ജി ബസ്വ റെഡ്ഡി പറയുന്നത്:

ജന്മഗ്രാമമായ ബൊപാറത്തില്‍ നിന്ന് ആന്ധ്രാപ്രദേശിലെ ഗുന്ദ്രായിയിലേക്കു പോകുകയായിരുന്നു ജമാല്‍. തൊപ്പി വച്ച ഒരു യുവാവ് വഴിയില്‍ വച്ച് ബൈകിനു കൈ കാണിക്കുകയും ലിഫ്റ്റ് ചോദിക്കുകയും ചെയ്തു. ജമാല്‍ യുവാവിനെ ബൈകില്‍ കയറ്റി യാത്ര തുടര്‍ന്നു. കുറച്ച് ദൂരം യാത്ര ചെയ്തശേഷം യുവാവ് ജമാലിന്റെ തുടയില്‍ വിഷം കുത്തിവച്ചു.

വേദനകൊണ്ട് നിലവിളിച്ച ജമാല്‍ ബൈകിന്റെ നിയന്ത്രണം വിട്ട് താഴെ വീണു. ഇതിനിടെ യുവാവ് സ്ഥലംവിട്ടു. സ്ഥലത്തുണ്ടായിരുന്ന കര്‍ഷകര്‍ ജമാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷമാണു കുത്തിവച്ചതെന്നാണു സൂചന. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Keywords: Stranger kills biker after asking for lift in Telangana's Khammam district, Hyderabad, News, Killed, Police, Passenger, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia