എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കാന്‍ നിയമഭേദഗതി; കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കും; ദേശീയ അടിസ്ഥാന വേതനമെന്ന സങ്കല്‍പം പ്രാവര്‍ത്തികമാക്കും; ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ ; 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജനത്തിന്റെ രണ്ടാംഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സിതാരാമന്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 14.05.2020) എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കാന്‍ നിയമഭേദഗതി വരുമെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതനമെന്ന സങ്കല്‍പം പ്രാവര്‍ത്തികമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജനത്തിന്റെ രണ്ടാംഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സിതാരാമന്റെ വാര്‍ത്താസമ്മേളനം.

രണ്ടാം ഘട്ടത്തില്‍ ഒന്‍പത് മേഖലകള്‍ക്കായി പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നു നിര്‍മല സീതാരാമന്‍ പറഞ്ഞു. അതിഥി തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, ചെറുകിട വ്യവസായം എന്നിവയ്ക്ക് ആശ്വാസ നടപടികള്‍ ഉണ്ടാകും. കര്‍ഷകര്‍ക്കായി രണ്ടു പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കും.

 എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കാന്‍ നിയമഭേദഗതി; കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കും; ദേശീയ അടിസ്ഥാന വേതനമെന്ന സങ്കല്‍പം പ്രാവര്‍ത്തികമാക്കും; ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ ; 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജനത്തിന്റെ രണ്ടാംഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സിതാരാമന്‍

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ധനമന്ത്രി പറഞ്ഞു. മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മേയ് 31 വരെ നീട്ടിയതായും മന്ത്രി വ്യക്തമാക്കി.

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി രണ്ടു പദ്ധതികള്‍ വീതവും പ്രഖ്യാപിക്കും. 25 ലക്ഷം പുതിയ കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

നാല് ലക്ഷം കോടിയുടെ വായ്പ കര്‍ഷകര്‍ക്ക് വിതരണം ചെയ്തയായി മന്ത്രി ചൂണ്ടിക്കാട്ടി. മൂന്നു കോടി കര്‍ഷകര്‍ക്ക് പലിശ കുറഞ്ഞ വായ്പ കിട്ടി. നബാര്‍ഡ് വഴി 29600 കോടി ഗ്രാമീണ ബാങ്കുകള്‍ക്ക് നല്‍കി.

കുടിയേറ്റ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും പാര്‍പ്പിടവും ഒരുക്കുന്നതിനായി സ്റ്റേറ്റ് ഡിസാസ്റ്റര്‍ റസ്പോണ്‍സ് ഫണ്ട് (എസ്ഡിആര്‍ഫ്) ഉപയോഗിക്കാനായി സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി. ഇതിന്റെ ഭാഗമായി 11002 കോടി രൂപ മുന്‍കൂട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഏപ്രില്‍ മൂന്നിന് നല്‍കിയിട്ടുണ്ട്, മന്ത്രി പറഞ്ഞു.

ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍നിന്ന്:

*പാവങ്ങള്‍ക്കായി 7200 സ്വയംസഹായ സംഘങ്ങള്‍ക്ക് രൂപീകരിച്ചു.

* അതിഥി തൊഴിലാളികള്‍ക്ക് 10,000 കോടി രൂപ വേതനം നല്‍കി.

* സ്വയം സഹായ സംഘങ്ങള്‍ക്ക് പൈസ പോര്‍ട്ടല്‍ വഴി ധനസഹായം നല്‍കി.

*ക്യാംപുകളിലെ അതിഥിതൊഴിലാളികള്‍ക്കു മൂന്നു നേരം ഭക്ഷണം നല്‍കി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കാണ് തുക നല്‍കിയത്.

* അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ 11,000 കോടി അനുവദിച്ചു.


* 12,000 സ്വയം സഹായ സംഘങ്ങള്‍ മൂന്നു കോടി മാസ്‌ക് നിര്‍മിച്ചു.

* കര്‍ഷക മേഖലയ്ക്കു ഗ്രാമീണ മേഖലയ്ക്കുമായി 86,000 കോടി രൂപ വായ്പ നല്‍കി.

* മൂന്നു കോടി കര്‍ഷകര്‍ക്കു കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിച്ചു.

* ഇതുവരെ 4.22 ലക്ഷം കോടി രൂപയുടെ വായ്പ കര്‍ഷകര്‍ക്കു വിതരണം ചെയ്തു. മൂന്നു മാസം മൊറട്ടോറിയം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കി

* നബാര്‍ഡ് വഴി 29,000 കോടി രൂപയുടെ വായ്പ പുനഃക്രമീകരിച്ചു.

ധനമന്ത്രിയുടെ പ്രഖ്യാപനം തുടരുകയാണ്.

Keywords:  Stranded migrant workers who don't have ration card to get free foodgrains for 2 months, says FM, New Delhi, News, Economic Crisis, Press meet, Minister, Prime Minister, Narendra Modi, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia